Chapter Title : പാർവണം 8 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
പ്രതീക്ഷകളുമായി ആ തീവണ്ടി യാത്രയ്ക്കായി ഞങ്ങൾ പ്ലാറ്റ്ഫോമിലേക്ക് നടന്നു…
ട്രെയിനിന്റെ ജനാലയ്ക്കരികിൽ ഇരുന്ന് ദൂരേക്ക് നോക്കുമ്പോൾ അവളുടെ കണ്ണുകളിൽ അപ്പോഴും നേരിയൊരു നനവുണ്ടായിരുന്നു. പാലക്കാടൻ കാറ്റും കരിമ്പനക്കാടുകളും പതിയെ പിന്നിലേക്ക് മറയുമ്പോൾ, സ്വന്തം വേരുകളിൽ നിന്നും വീണ്ടും അടർന്നുമാറുന്നതിന്റെ സങ്കടം ആ മുഖത്ത് വ്യക്തമായി കാണാമായിരുന്നു. ഞാൻ പതുക്കെ അവളുടെ തോളിലൂടെ കയ്യിട്ട് അവളെ എന്റെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു. ആ ചേർത്തുപിടിക്കലിൽ അവൾക്ക് വല്ലാത്തൊരു ആശ്വാസം കിട്ടിയതുപോലെ തോന്നി. ട്രെയിനിന്റെ താളത്തിനൊപ്പം, ജനാലയിലൂടെ വന്ന കാറ്റേറ്റ് അവൾ പതിയെ എന്റെ നെഞ്ചിൽ കിടന്ന് മയങ്ങി.
മണിക്കൂറുകൾ നീണ്ട യാത്രയ്ക്കൊടുവിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ വണ്ടി ഇറങ്ങുമ്പോൾ സന്ധ്യ കഴിഞ്ഞിരുന്നു. സ്റ്റേഷനിൽ നിന്നും ഒരു ഓട്ടോ പിടിച്ച് കഴക്കൂട്ടത്തെ വീട്ടിലേക്ക് പോകുമ്പോൾ നഗരത്തിൽ അത്യാവശ്യം നല്ല തിരക്കുണ്ടായിരുന്നു. ഓട്ടോയുടെ പിൻസീറ്റിലിരുന്ന് നഗരത്തിലെ വെളിച്ചങ്ങളിലേക്ക് നോക്കുമ്പോൾ അവളുടെ മുഖത്തെ സങ്കടമൊക്കെ പതിയെ മാറി അവിടെ പഴയ സന്തോഷം തിരികെ വന്നിരുന്നു.
ഓട്ടോ വീട്ടിലെത്തി ഗേറ്റിന് മുന്നിൽ നിന്നതും, കാൽപ്പെരുമാറ്റം കേട്ടാകണം അമ്മ വേഗം ഉമ്മറത്തേക്ക് ഇറങ്ങിവന്നു. ഞാൻ പൈസ കൊടുത്ത് ബാഗുകളുമെടുത്ത് ഗേറ്റ് കടക്കുമ്പോൾ, വലിയൊരു സന്തോഷത്തോടെ ഞങ്ങളെയും നോക്കി നിൽക്കുകയായിരുന്നു അമ്മ. രണ്ടുദിവസം ഞങ്ങളെ കാണാതിരുന്നതിന്റെ സകല പരിഭവവും സ്നേഹവും ആ മുഖത്തുണ്ടായിരുന്നു.
മുറ്റത്തേക്ക് കയറിയ പാടെ പാർവണ ഓടിച്ചെന്ന് അമ്മയെ ഇറുകെ കെട്ടിപ്പിടിച്ചു.
"അമ്മേ..."
സ്നേഹത്തോടെ അവൾ വിളിച്ചു.
"ഞങ്ങൾ ഇല്ലാത്തോണ്ട് അമ്മയ്ക്ക് വല്ലാതെ ബോറടിച്ചോ ഇവിടെ?"
അവളുടെ ആ കൊഞ്ചൽ കേട്ട് അമ്മയുടെ മുഖത്ത് വലിയൊരു ചിരി വിടർന്നു. അമ്മ വളരെ വാത്സല്യത്തോടെ അവളുടെ മുടിയിഴകളിൽ
💬 Comments
View all comments