0%

Chapter Title : പാർവണം 8 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

തലോടി.

​"ഏയ് ബോർ ഒന്നും അടിച്ചില്ല?..."

അമ്മ വെറുതെ കള്ളപ്പരിഭവം നടിച്ചു.

"എന്തായാലും എന്റെ കുട്ട്യോള് വന്നല്ലോ, അതുമതി."

​പിന്നെ എന്റെ നേരെ നോക്കി അമ്മ ചോദിച്ചു.

"മുഖത്തൊക്കെ നല്ല ക്ഷീണമുണ്ടല്ലോടാ. അവിടെ എല്ലാവർക്കും സുഖം തന്നെയല്ലേ? ഭദ്രയ്ക്കും മുത്തശ്ശനും മുത്തശ്ശിക്കും ഒക്കെ..."

​"എല്ലാവർക്കും സുഖാ അമ്മേ,"

ഞാൻ ബാഗ് ഉമ്മറത്തെ തിണ്ണയിലേക്ക് വെച്ചുകൊണ്ട് പറഞ്ഞു.

"ട്രെയിനിലിരുന്നതിന്റെ ചെറിയൊരു ക്ഷീണം, അത്രേയുള്ളൂ. പിന്നെ ഭദ്രമ്മയും അമ്മായിമാരും ഒക്കെ അമ്മയോട് പ്രത്യേകം അന്വേഷണം പറഞ്ഞിട്ടുണ്ട്. ചേച്ചീടെ കല്യാണത്തിന് എല്ലാവരും തലേദിവസം തന്നെ ഇങ്ങോട്ടെത്താമെന്ന് പറഞ്ഞിട്ടുണ്ട്."

​അതുകേട്ടപ്പോൾ അമ്മയുടെ മുഖത്ത് വലിയൊരു ആശ്വാസം വന്നുനിറഞ്ഞു.

​"അത് എന്തായാലും നന്നായി. എല്ലാം നമ്മൾ വിചാരിച്ചതുപോലെ ഭംഗിയായിട്ട് നടക്കും,"

അമ്മ ചിരിയോടെ പറഞ്ഞു.

"ബാക്കി വിശേഷങ്ങളൊക്കെ പിന്നെ പറയാം. രണ്ടാളും വേഗം പോയി കുളിച്ചിട്ട് വാ. ഞാൻ നല്ല ചൂട് കഞ്ഞിയും പയറും പപ്പടവും എടുത്തു വെക്കാം. ഈ യാത്രാഷീണം അത് കുടിക്കുമ്പോഴേക്കും മാറിക്കോളും.”

​"എന്നാ ഞാൻ വേഗം കുളിച്ചിട്ട് വരാം അമ്മേ..."

എന്ന് പറഞ്ഞ് പാർവണ എന്റെ കയ്യിലിരുന്ന ഒരു ബാഗും വാങ്ങി വലിയൊരു ഉന്മേഷത്തോടെ അകത്തേക്ക് നടന്നു.

​അവളുടെ ആ പോക്കും നോക്കി നിൽക്കുമ്പോൾ, എനിക്ക് വല്ലാത്തൊരു അഭിമാനം തോന്നി. പാലക്കാട്ടെ ഇന്ദ്രനീലത്തിൽ നിന്നും എന്റെ കൈപിടിച്ച് ഈ പടിപ്പുര കടന്നുവന്നവൾ, ഇന്ന് ഈ വീടിന്റെയും എന്റെ അമ്മയുടെയും ജീവനായി മാറിയിരിക്കുന്നു. ഞാനും പതിയെ അകത്തേക്ക് നടന്നു.

യാത്രയുടെ മുഴുവൻ ക്ഷീണവും മാറ്റുന്നൊരു കുളിയും കഴിഞ്ഞ് ഫ്രഷ് ആയി ഞാനും പാർവണയും താഴേക്ക് വരുമ്പോൾ, അമ്മ പറഞ്ഞതുപോലെ തന്നെ ഊണുമേശയിൽ

💬 Comments

View all comments