Chapter Title : പാർവണം 8 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
ആവി പറക്കുന്ന കഞ്ഞിയും ചെറുപയറും പപ്പടവും ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു. നഗരത്തിലെ വലിയ ഹോട്ടലുകളിലെ ഭക്ഷണത്തേക്കാൾ എനിക്കെപ്പോഴും ഇഷ്ടം ഈ ചൂട് കഞ്ഞിയോടായിരുന്നു. വിശപ്പിന്റെ വലിയൊരു വിളിയോടെ ഞാൻ കസേരയിലേക്ക് ഇരുന്നു. എന്റെ തൊട്ടടുത്തായി പാർവണയും, ഞങ്ങൾക്ക് എതിർവശത്തായി അമ്മയും ഇരുന്നു.
കഞ്ഞി കുടിക്കുന്നതിനിടയിൽ, മനസ്സിൽ കിടന്നിരുന്ന ചെറിയൊരു സംശയം അമ്മ ചോദിച്ചു.
"ആദീ... നീ അവരുടെ വീടിന്റെ അഡ്രസ്സ് ഒക്കെ കൃത്യമായിട്ട് വാങ്ങിയിരുന്നോ? അല്ലാതെ നമ്മൾ
എങ്ങനെയാ അങ്ങോട്ട് പോവുക?"
ചൂട് കഞ്ഞി ഒന്ന് ഊതിക്കുടിച്ചുകൊണ്ട് ഞാൻ പറഞ്ഞു.
"അതൊക്കെ ചേച്ചി നേരത്തെ തന്നെ എനിക്ക് അയച്ചു തന്നിട്ടുണ്ട് അമ്മേ. പത്തനംതിട്ടയിൽ റാന്നിയിലാ വീട്. അവിടെ ചെന്നിട്ട് 'ശേഖരന്റെ വീട്' എവിടെയാണെന്ന് ചോദിച്ചാൽ അവിടെയുള്ള ആരും കാണിച്ചുതരുമെന്നാ ചേച്ചി പറഞ്ഞത്. എന്തായാലും നമുക്ക് പോയി നോക്കാം. വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടാവില്ല."
"റാന്നിയിലാണോ... അപ്പൊ അത്യാവശ്യം നല്ല ദൂരമുണ്ടല്ലോ”
എന്ന് പറഞ്ഞ് അമ്മ പപ്പടം പൊട്ടിച്ചു കഞ്ഞിയിലേക്കിട്ടു.
അപ്പോഴാണ് എന്റെ മുഖത്തേക്ക് നോക്കി ചെറിയൊരു സംശയത്തോടെ പാർവണ ചോദിച്ചത്.
"അല്ല ആദീ... ഇത്രേം ദൂരം നമ്മളിപ്പൊ എങ്ങനെയാ പോകുന്നേ?"
ഞാൻ അവളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.
"ഞാൻ എന്റെയൊരു ഫ്രണ്ടിന്റെ കാർ ചോദിച്ചിട്ടുണ്ട്. അവൻ നാളെ വൈകുന്നേരത്തോടെ വണ്ടി ഇങ്ങോട്ട് കൊണ്ടുവന്നു തരും. മറ്റന്നാൾ രാവിലെ നമുക്ക് അതിൽത്തന്നെ പോകാം."
അതുകേട്ടപ്പോൾ അമ്മയ്ക്കും അവൾക്കും വലിയ ആശ്വാസമായി. പിന്നെ ഊണുമേശയിലെ സംസാരം മുഴുവൻ വരാനിരിക്കുന്ന ആ യാത്രയെക്കുറിച്ചും, അരവിന്ദിന്റെ കുടുംബത്തെക്കുറിച്ചും ഒക്കെയായിരുന്നു. യാത്രയുടെ ക്ഷീണമുള്ളതുകൊണ്ട് ഭക്ഷണം കഴിഞ്ഞയുടനെ ഞങ്ങൾ ഉറങ്ങാനായി മുറിയിലേക്ക് പോയി. പാലക്കാടൻ കാറ്റിന്റെ തണുപ്പില്ലായിരുന്നെങ്കിലും, സ്വന്തം
💬 Comments
View all comments