0%

Chapter Title : പാർവണം 8 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

മാറിനിൽക്കുമ്പോൾ തന്നെ വല്ലാത്തൊരു ശ്വാസംമുട്ടലായി എനിക്കത് മാറുകയായിരുന്നു. അവളില്ലാതെ എനിക്കിനി ഒരു നിമിഷം പോലും ജീവിക്കാൻ കഴിയില്ലെന്ന് ആ ചെറിയ അകൽച്ചകളിൽ നിന്നും ഞാൻ പതുക്കെ തിരിച്ചറിയുകയായിരുന്നു.

തിരുച്ചുവരുന്നവഴിക്ക് അവൾ പറഞ്ഞത് പോലെ അവളുടെ ഡിഗ്രി റിസൾട്ട്‌ നോക്കാൻ വേണ്ടി ഒരു കമ്പ്യൂട്ടർ സെന്ററിൽ കയറി അഡ്മിഷൻ നമ്പർ കൊടുത്തു ചെക്ക് ചെയ്തു. വിചാരിച്ചതു പോലെ തന്നെ ഫുൾ മാർക്ക് ഉണ്ട് അവൾക്ക്. വേഗം വീട്ടിലെത്തി ഈ കാര്യം അവളോട്‌ പറയുമ്പോൾ അറിയാതെ അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. ഇനി അധികം താമസിക്കാതെ തന്നെ അവൾക് പിജി ക്ക് ചേരാല്ലോ...

​ദിവസങ്ങളും ആഴ്ചകളും എത്ര പെട്ടെന്നാണ് കടന്നുപോകുന്നത്. ഒരാഴ്ച പോയത് ഞാൻ അറിഞ്ഞതേയില്ല. ഇന്ന് ഞായറാഴ്ചയാണ്. ഓഫീസില്ലാത്ത അവധിദിവസം. ഇന്ന് മുഴുവൻ എന്റെ പെണ്ണിനൊപ്പം ചിലവഴിക്കണം. ഒരു സിനിമയ്ക്ക് പോകണം, അന്ന് കടൽ കാണാൻ പോയതുപോലെ എവിടെയെങ്കിലുമൊക്കെ ഒന്ന് കറങ്ങിയിട്ട് വരണം, അതായിരുന്നു ഇന്നത്തെ എന്റെ പ്ലാൻ. വല്ലാത്തൊരു ഉന്മേഷത്തോടെ കട്ടിലിൽ നിന്നും ചാടിയെഴുന്നേറ്റ്, വേഗം ഫ്രഷ് ആയി ഞാൻ താഴെ ഹാളിലേക്ക് വന്നു.

​അടുക്കളയിൽ അമ്മയും അവളും വലിയ പണിത്തിരക്കിലാണ്. സത്യത്തിൽ അവൾ വന്നതിന് ശേഷം അമ്മയ്ക്ക് ഇപ്പോൾ വലിയ പണികളൊന്നും ചെയ്യേണ്ടി വരുന്നില്ല. അമ്മയെ ഒന്നിനും അവൾ സമ്മതിക്കുന്നില്ല എന്ന് പറയുന്നതാകും കൂടുതൽ ശരി. വീട്ടിലെ കാര്യങ്ങളെല്ലാം ഒരാളുടെയും നിർദ്ദേശങ്ങളില്ലാതെ തന്നെ അവൾ കണ്ടറിഞ്ഞ് ചെയ്യുന്നുണ്ടായിരുന്നു.

​അവരെ നോക്കി നിൽക്കുമ്പോഴാണ് അവളുടെ കുടുംബത്തെക്കുറിച്ചുള്ള ചിന്ത എന്റെ മനസ്സിലേക്ക് വന്നത്. കഴിഞ്ഞ ദിവസം പാലക്കാട്ടെ ഇന്ദ്രനീലത്തിൽ നിന്നും ഭദ്രമ്മയും അമ്മായിമാരും അമ്മാവൻമാരും ഒക്കെ വിളിച്ചിരുന്നു. കല്യാണം കഴിഞ്ഞതിന്

💬 Comments

View all comments