Chapter Title : പാർവണം 8 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
ശേഷം ഞങ്ങൾ ഇതുവരെ അങ്ങോട്ട് ചെന്നില്ലല്ലോ എന്നതായിരുന്നു എല്ലാവരുടെയും പരാതി. എന്തായാലും അടുത്ത ആഴ്ച തറവാട്ടിലേക്ക്ഒന്ന് പോകണം. എന്റെയൊപ്പം ഈ വീട്ടിൽ അവൾ ഒരുപാട് സന്തോഷത്തിലാണെങ്കിലും, സ്വന്തം നാടും തറവാടും കാണാൻ അവളുടെ മനസ്സിലും വലിയൊരു ആഗ്രഹമുണ്ടാകും. ആ ആഗ്രഹം സാധിച്ചുകൊടുക്കേണ്ടത് എന്റെ കൂടി ഉത്തരവാദിത്തമാണല്ലോ....
രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞ് ഞാനും അമ്മയും പാർവണയും ഹാളിലെ സോഫയിലിരുന്ന് വെറുതെ നാട്ടുകാര്യങ്ങൾ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അവൾ എന്റെ തൊട്ടരികിൽ തന്നെ ചേർന്നിരിപ്പുണ്ട്. പെട്ടെന്നാണ് വീടിന്റെ കോളിംഗ് ബെൽ മുഴങ്ങിയത്.
"ആരാത് ഈ രാവിലെത്തന്നെ..."
എന്ന് ചോദിച്ചുകൊണ്ട് അങ്ങോട്ട് പോകാനായി പാർവണ എഴുന്നേൽക്കാൻ തുടങ്ങിയതും, ഞാൻ അവളുടെ കയ്യിൽ പിടിച്ച് അവിടെ ഇരുത്തി.
"നീ ഇരിക്ക്... ഞാൻ പോയി നോക്കാം,"
എന്ന് പറഞ്ഞ് ഞാൻ വാതിൽക്കലേക്ക് നടന്നു.
മുൻവാതിൽ തുറന്നതും ഉമ്മറത്ത് നിൽക്കുന്ന ആളെകണ്ട് ഞാൻ സംശയത്തോടെ നിന്നുപോയി. ഏകദേശം ഇരുപത്തിനാലോ ഇരുപത്തഞ്ചോ വയസ്സ് പ്രായം തോന്നിപ്പിക്കുന്ന ഒരു ചെറുപ്പക്കാരൻ. ഇളം നീലനിറത്തിലുള്ള ഫുൾസ്ലീവ് ഷർട്ടും കറുത്ത പാന്റും ഇൻ ചെയ്ത് വളരെ ഡീസന്റ് ആയൊരു വേഷം. നന്നായി ചീകിയൊതുക്കിയ മുടിയും, മുഖത്ത് ചെറിയൊരു ടെൻഷൻ കലർന്നൊരു ചിരിയുമുണ്ട്. ഒറ്റനോട്ടത്തിൽ തന്നെ ആർക്കും ഇഷ്ടം തോന്നുന്ന, നല്ല ഐശ്വര്യമുള്ള ഒരു പ്രകൃതം.
എന്നെ കണ്ടതും ആ ചിരി ഒന്നുകൂടി വിടർന്നു. എന്നിലെ സംശയം മനസ്സിലാക്കിയിട്ടാകണം അവൻ സ്വയം പരിചയപ്പെടുത്തി.
"ഞാൻ അരവിന്ദ്... അനഘയുടെ കൂടെ ബാംഗ്ലൂരിൽ വർക്ക് ചെയ്യുന്നതാ..."
ആ പേര് കേട്ടതും എന്റെ ഓർമ്മകൾ ഒറ്റയടിക്ക് കഴിഞ്ഞ ആഴ്ചയിലേക്ക് പോയി. അവൻ ഈ ആഴ്ച നാട്ടിലേക്ക് വരുമെന്നും ഇങ്ങോട്ട് വരാൻ
💬 Comments
View all comments