Chapter Title : പാർവണം 8 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
പറഞ്ഞിട്ടുണ്ടെന്നും ചേച്ചി ഫോണിൽ വിളിച്ച് പറഞ്ഞത് ഞാൻ പെട്ടെന്ന് ഓർത്തു. ഞാൻ അവനെ അടിമുടി ഒന്നുകൂടി സൂക്ഷിച്ചു നോക്കി.
എന്റെ പെങ്ങളുടെ ഭർത്താവായി ഈ വീട്ടിലേക്ക് കയറിവരാൻ പോകുന്നവനാണ്. ഒരു ഏട്ടന്റെ സകല അധികാരങ്ങളോടെയുമാണ് ഞാൻ അവനെ നോക്കിയത്. കാഴ്ചയിലോ പെരുമാറ്റത്തിലോ യാതൊരു കുറവുകളും എനിക്ക് തോന്നിയില്ല.
"ആഹ്... മനസ്സിലായി. ചേച്ചി പറഞ്ഞിട്ടുണ്ടായിരുന്നു. അകത്തേക്ക് വാ..."
ഞാൻ ചിരിച്ചുകൊണ്ട് അവനെ അകത്തേക്ക് ക്ഷണിച്ചു. അവനെ ഹാളിലേക്ക് കയറ്റി. അപരിചിതനായ ഒരാളെ കണ്ടതിന്റെ ചെറിയൊരു സംശയത്തിൽ സോഫയിലിരിക്കുകയായിരുന്ന അമ്മയും എഴുന്നേറ്റു നിന്നു. ഞാൻ പോയി പാർവണയുടെ അടുത്തായി ഇരുന്നുകൊണ്ട്, ഞങ്ങൾക്ക് എതിർവശത്തുള്ള സോഫ ചൂണ്ടിക്കൊണ്ട് അവനോട് പറഞ്ഞു.
"അരവിന്ദ്... ഇരിക്ക്."
അവൻ വല്ലാത്തൊരു ഭയത്തോടെ, വലിയൊരു ബഹുമാനത്തോടെ അമ്മയെ ഒന്ന് നോക്കിയിട്ട് ആ സോഫയുടെ ഒരറ്റത്തായി ഇരുന്നു.
കാമുകിയുടെ വീട്ടിലേക്ക് ആദ്യമായി വരുന്നതിന്റെ സകല വിറയലും ആ ഇരിപ്പിലുണ്ടായിരുന്നു.
"അമ്മേ... ഇത് അരവിന്ദാ. ചേച്ചിയുടെ കൂടെ ബാംഗ്ലൂരിൽ വർക്ക് ചെയ്യുന്ന പയ്യനാ..."
ഞാൻ അമ്മയ്ക്ക് അവനെ പരിചയപ്പെടുത്തിക്കൊടുത്തു.
അതുകേട്ടതും അമ്മയുടെ മുഖത്തെ ഭാവം ഒറ്റയടിക്ക് മാറി. ഇത്രയും നാൾ മനസ്സിൽ പേടിയോടെ കൊണ്ടുനടന്ന ആളെയാണ് നേരിട്ട് കാണുന്നത്. അമ്മ അവനെ വളരെ സൂക്ഷിച്ചൊന്ന് നോക്കി. ആ നോട്ടത്തിൽ ഒരു അമ്മയുടെ സകല ചോദ്യങ്ങളുമുണ്ടായിരുന്നു.
അമ്മ പതുക്കെ സോഫയിലേക്ക് ഇരുന്നുകൊണ്ട് ഗൗരവത്തിൽ ചോദിച്ചു.
"നാട് എവിടെയാ മോനെ?"
"പത്തനംതിട്ടയിലാ അമ്മേ..."
അവൻ വളരെ വിനയത്തോടെ, തല അല്പം കുനിച്ചുപിടിച്ച് മറുപടി പറഞ്ഞു. ആ വിളി അമ്മയുടെ ഉള്ളിലൊന്ന് തട്ടിയെന്ന് അമ്മയുടെ മുഖത്തെ മാറ്റത്തിൽ നിന്നും എനിക്ക് മനസ്സിലായി.
"വീട്ടിൽ ആരൊക്കെയുണ്ട്?
💬 Comments
View all comments