Chapter Title : പാർവണം 8 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
അച്ഛനെന്ത് ചെയ്യുവാ?"
അമ്മയുടെ ചോദ്യങ്ങൾ തുടർന്നു.
"അച്ഛൻ ശേഖരൻ. നാട്ടിൽത്തന്നെ കൃഷിയാ അമ്മേ. പിന്നെ അമ്മയുണ്ട് രേവതി. കൂടെപ്പിറപ്പായിട്ട് എനിക്കൊരു ചേച്ചിയാ ഉള്ളത് ആരതി. ചേച്ചീടെ കല്യാണം കഴിഞ്ഞു, അവരിപ്പൊ ഭർത്താവിന്റെ കൂടെ ദുബായിലാ..."
അവൻ യാതൊരു പതർച്ചയുമില്ലാതെ ഓരോന്നിനും വ്യക്തമായി മറുപടി നൽകി.
അവന്റെ ആ സംസാരവും പെരുമാറ്റവും അമ്മയുടെ മനസ്സിലെ പാതിയോളം ഭാരം കുറച്ചിട്ടുണ്ടെന്ന് എനിക്ക് തോന്നി. ആ വലിയ വീർപ്പുമുട്ടൽ മാറ്റാനായി, എന്റെ അരികിലിരുന്ന പാർവണ വളരെ സ്നേഹത്തോടെ അവനോടായി ചോദിച്ചു.
"അരവിന്ദേട്ടൻ രാവിലെ എവിടുന്നാ തിരിച്ചത്? വീട്ടിൽ നിന്നാണോ? ബ്രേക്ക്ഫാസ്റ്റ് വല്ലതും കഴിച്ചായിരുന്നോ? ഞാൻ എടുക്കട്ടെ?"
പാർവണയുടെ ആ ചോദ്യം അവന് വലിയൊരു ആശ്വാസമായി. അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
"വേണ്ട സിസ്റ്റർ... ഞാൻ രാവിലെ പത്തനംതിട്ടയിൽ നിന്ന് തിരിച്ചതാ. വഴിയിൽ നിന്നൊക്കെ കഴിച്ചു. ഇനിയിപ്പൊ ഒന്നും വേണ്ട..."
"സിസ്റ്ററോ..."
ഞാൻ ചിരിച്ചുകൊണ്ട് ഇടപെട്ടു.
"ചേച്ചി പറഞ്ഞിട്ടുണ്ടാവും അല്ലോ ഇവൾ എന്റെ ഭാര്യ പാർവണ അതുകൊണ്ട് സിസ്റ്റർ ഒന്നും വേണ്ട അനിയത്തി കുട്ടി അങ്ങനെ വിളിച്ചാൽ മതി ..."
എന്റെ ആ ഡയലോഗ് കേട്ടതും അവൻ ചെറിയൊരു ചമ്മലോടെ ചിരിച്ചു. പാർവണ എന്റെ കാലിൽ പതുക്കെയൊന്ന് നുള്ളിയിട്ട് അവന് കുടിക്കാൻ എന്തെങ്കിലും എടുക്കാനായി അടുക്കളയിലേക്ക് പോയി. അമ്മയുടെ മുഖത്തും അപ്പോഴേക്കും വലിയൊരു സമാധാനം വന്ന് നിറഞ്ഞിരുന്നു. സ്വന്തം മകളുടെ തിരഞ്ഞെടുപ്പ് ഒരിക്കലും തെറ്റിയിട്ടില്ലെന്ന് ആ അമ്മമനസ്സ് പതുക്കെ തിരിച്ചറിയുകയായിരുന്നു. അവരുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങളെക്കുറിച്ച് ചോദിക്കാൻ അമ്മ കുറച്ചുകൂടി മുന്നോട്ടാഞ്ഞിരുന്നു.
"രണ്ടുപേരും ഒരേ കമ്പനിയിലാണോ മോനെ വർക്ക് ചെയ്യുന്നത്? എത്ര നാളായി പരിചയം?"
💬 Comments
View all comments