Chapter Title : പാർവണം 8 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
അമ്മയുടെ ആ ചോദ്യത്തിൽ പതുക്കെ കാര്യങ്ങൾ ചോദിച്ചറിയാനുള്ള ഒരു താല്പര്യമുണ്ടായിരുന്നു.
"അതെ അമ്മേ, ഞങ്ങൾ ഒരേ ഫീൽഡിൽ കഴിഞ്ഞ മൂന്നു വർഷമായിട്ട് ഒരുമിച്ചാ വർക്ക് ചെയ്യുന്നത് ”
അവൻ വളരെ ശാന്തനായി മറുപടി നൽകി.
അമ്മ ഒന്നു മൂളി. എന്നിട്ട് അല്പം ഗൗരവത്തിൽ, എന്നാൽ ഒരുപാട് വാത്സല്യത്തോടെ പറഞ്ഞു.
"പെട്ടെന്ന് അവൾ ഇങ്ങനെയൊരു കാര്യം പറഞ്ഞപ്പോ എനിക്ക് ആദ്യം വലിയ ടെൻഷനായിരുന്നു. പെൺകുട്ടികളല്ലേ... വല്ല കുരുക്കിലും പോയി ചാടുമോ എന്നൊരു പേടിയുണ്ടായിരുന്നു. എന്തായാലും അത് മാറിക്കിട്ടി. പിന്നെ, ഈ കാര്യം മോന്റെ വീട്ടിൽ അവതരിപ്പിച്ചിട്ടുണ്ടോ? അവർക്ക് എന്തെങ്കിലും എതിർപ്പുണ്ടോ?"
ഒരു സാധാരണ അമ്മയുടെ ഏറ്റവും വലിയ ചോദ്യമായിരുന്നു അത്. ആ ചോദ്യത്തിന് അവൻ നൽകുന്ന മറുപടിയിലായിരുന്നു ആ കൂടിക്കാഴ്ചയുടെ ബാക്കി ഭാവി ഇരിക്കുന്നത്.
"ഞാൻ വീട്ടിൽ സംസാരിച്ചിട്ടുണ്ട്,"
അവൻ ഒട്ടും പതറാതെ വളരെ കൃത്യമായി പറഞ്ഞു.
"അച്ഛനും അമ്മയ്ക്കും സന്തോഷമേയുള്ളൂ. അമ്മയോട് ഈ കാര്യം പറയാൻ അനഘയ്ക്ക് ചെറിയൊരു പേടിയുണ്ടായിരുന്നു, അതാ ഇത്രയും വൈകിയത്. അമ്മയ്ക്ക് എപ്പോ വേണമെങ്കിലും ഞങ്ങളുടെ വീട്ടിലേക്ക് വരാം. അച്ഛനോടും അമ്മയോടും സംസാരിച്ച്, കാര്യങ്ങളൊക്കെ അന്വേഷിച്ച് ബോധ്യപ്പെട്ടതിന് ശേഷം മാത്രം മതി ബാക്കി തീരുമാനങ്ങൾ."
വളരെ പക്വതയുള്ള അവന്റെ ആ സംസാരം കേട്ടപ്പോൾ അമ്മയുടെ മുഖത്ത് അതുവരെയുണ്ടായിരുന്ന അവസാനത്തെ സംശയവും മാഞ്ഞുപോയിരുന്നു. സ്വന്തം വീട്ടിലേക്ക് മരുമകനായി കയറിവരാൻ പോകുന്നവന്റെ ആ ഉറപ്പ് അമ്മയുടെ ഹൃദയത്തെ ശരിക്കും സ്പർശിച്ചു.
"എനിക്കിപ്പൊ സമാധാനമായി മോനെ,"
അമ്മയുടെ മുഖത്ത് നല്ലൊരു ചിരി വിടർന്നു.
"നേരിട്ട് കണ്ട് സംസാരിച്ചാലല്ലേ നമുക്കും ഒരാശ്വാസം കിട്ടൂ. എന്തായാലും ഞങ്ങളൊന്ന് അങ്ങോട്ട് വരുന്നുണ്ട്.
💬 Comments
View all comments