0%

Chapter Title : പാർവണം 8 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

നിന്റെ അച്ഛനെയും അമ്മയെയും ഒക്കെ ഒന്ന് കണ്ട് സംസാരിക്കണമല്ലോ."

​അപ്പോഴേക്കും മൂന്ന്ഗ്ലാസ്സുകളിൽ നല്ല തണുത്ത ജ്യൂസുമായി പാർവണ ഹാളിലേക്ക് വന്നു. ഒരു ഗ്ലാസ്സ് അവന് നേരെ നീട്ടിയിട്ട്, മറ്റേത് എനിക്കും അമ്മയ്ക്കും നേരെ വെച്ചു. അവൻ ചെറിയൊരു ചിരിയോടെ ആ ഗ്ലാസ്സ് വാങ്ങി.

​"എന്തായാലും ഉച്ചയ്ക്ക് ഇവിടെനിന്ന് ഊണ് കഴിച്ചിട്ടേ പോകാൻ പാടുള്ളൂ,"

പാർവണ അവനോട് പറഞ്ഞു.

"അരവിന്ദേട്ടൻ വരുമ്പോ സ്പെഷ്യൽ ആയിട്ട് എന്തെങ്കിലും ഉണ്ടാക്കി കൊടുക്കണം എന്ന് ചേച്ചി പ്രത്യേകം പറഞ്ഞിരുന്നു."

​അതുകേട്ടതും അവൻ പെട്ടെന്ന് തലകുനിച്ചു. ആ മുഖത്ത് ഒരു കാമുകന്റെ നാണമുണ്ടായിരുന്നു.

​"അതെയതെ... ഉച്ചയ്ക്ക് ഊണ് കഴിച്ചിട്ട് പോയാൽ മതി.?"

അമ്മ പറഞ്ഞു.

​"ഞാൻ കുറച്ചു കഴിഞ്ഞ് ഇറങ്ങും. ഉച്ചയ്ക്ക് കഴിക്കാൻ നിൽക്കുന്നില്ല. അടുത്ത തവണ വരുമ്പോൾ എന്തായാലും ഞാൻ ഇവിടെ നിന്നേ കഴിക്കൂ,"

അവൻ വളരെ സ്നേഹത്തോടെ തന്നെ അത് നിരസിച്ചു. ആദ്യമായി വരുന്ന വീട്ടിൽ നിന്ന് കൂടുതൽ സ്വാതന്ത്ര്യമെടുക്കാൻ അവന് ചെറിയൊരു മടിയുള്ളത് എനിക്ക് മനസ്സിലായി.

​"അതൊന്നും പറഞ്ഞാൽ പറ്റില്ല. ഊണ് കൊടുക്കാതെ പറഞ്ഞയച്ചതിന് ഞങ്ങൾക്കാവും അവൾടെ വഴക്ക് മുഴുവൻ കിട്ടുക,"

ഞാൻ ചിരിച്ചുകൊണ്ട് ഇടപെട്ടു.

"ഉച്ചയ്ക്ക് നമുക്ക് ഒരുമിച്ച് കഴിക്കാം."

​അവൻ ചെറിയൊരു ചിരിയോടെ സമ്മതിച്ചു.

പിന്നീട് ഞങ്ങൾക്കിടയിലുള്ള സംസാരം കുറച്ചുകൂടി സ്വാതന്ത്ര്യമുള്ളതായി മാറി. ബാംഗ്ലൂരിലെ ജോലിയെക്കുറിച്ചും, അവന്റെ കുടുംബത്തെക്കുറിച്ചും ഒക്കെ ഞാൻ ഓരോന്ന് ചോദിച്ചുകൊണ്ടിരുന്നു. എല്ലാം കേട്ട്, പൂർണ്ണമായ തൃപ്തിയോടെ അമ്മയും ഞങ്ങളോടൊപ്പം ഇരുന്നു. അവളുടെ തിരഞ്ഞെടുപ്പിൽ യാതൊരു തെറ്റുമില്ലെന്ന് എനിക്കും ബോധ്യപ്പെടുന്ന നിമിഷങ്ങളായിരുന്നു അത്. അരവിന്ദിനെപ്പോലൊരു പയ്യന്റെ കയ്യിൽ അവൾ പൂർണ്ണ സുരക്ഷിതയായിരിക്കുമെന്ന് എനിക്ക് ഉറപ്പായി.

💬 Comments

View all comments