Chapter Title : പാർവണം 8 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
ഈ കുടുംബത്തിലേക്ക് പുതിയൊരു അംഗം കൂടി കടന്നുവരുന്നതിന്റെ ആഹ്ലാദം ആ വീടിന്റെ അന്തരീക്ഷത്തിൽ തന്നെ നിറഞ്ഞുനിൽപ്പുണ്ടായിരുന്നു.
ഉച്ചയ്ക്ക് ഊണും കഴിഞ്ഞ് വളരെ സന്തോഷത്തോടെയാണ് അരവിന്ദ് മടങ്ങിയത്. വൈകുന്നേരത്തെ ചായയും കുടിച്ച് ഞാനും അമ്മയും പാർവണയും ഹാളിലെ സോഫയിൽ വെറുതെ സംസാരിച്ചിരിക്കുമ്പോഴാണ് എന്റെ ഫോൺ റിങ് ചെയ്തത്. സ്ക്രീനിൽ 'അനഘ ചേച്ചി' എന്ന പേര് കണ്ടതും എന്റെ ചുണ്ടിലൊരു ചിരി വിടർന്നു. ഞാൻ പ്രതീക്ഷിച്ചതുപോലെ തന്നെ അവളുടെ വിളിയെത്തിയിരിക്കുന്നു.
ഞാൻ ഫോൺ എടുത്തപാടെ, ശ്വാസം വിടാൻ പോലും സമയം കളയാതെ അവൾ വെപ്രാളത്തോടെ സംസാരങ്ങൾ എറിഞ്ഞു തുടങ്ങി.
"എടാ ആദീ... അരവിന്ദ് എന്നെ വിളിച്ചിരുന്നു. അമ്മയോട് സംസാരിച്ചെന്നും അമ്മയ്ക്ക് പൂർണ്ണമായിട്ടും ഓക്കെ ആണെന്നും അവൻ പറഞ്ഞു. എടാ... എനിക്ക് ഒത്തിരി സന്തോഷമായെടാ..."
അവളുടെ ആ വാക്കുകളിൽ, ഒരുപാട് നാളായി മനസ്സിലടക്കിവെച്ച വലിയൊരു ആഗ്രഹത്തിന്റെ സാഫല്യമുണ്ടായിരുന്നു. ആശ്വാസം കൊണ്ടുള്ള ചെറിയൊരു തേങ്ങൽ ആ ശബ്ദത്തിൽ എനിക്ക് കേൾക്കാമായിരുന്നു.
"ഞാൻ നിന്നോട് പറഞ്ഞില്ലേ എന്റെ പൊന്നുചേച്ചീ... അമ്മയെക്കൊണ്ട് ഞാൻ സമ്മതിപ്പിക്കുമെന്ന്. നീ വെറുതെ ഓരോന്നോർത്ത് ടെൻഷനടിച്ചതല്ലേ..."
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
എന്റെ സംസാരം കേട്ട് അരികിലിരുന്ന പാർവണയുടെയും അമ്മയുടെയും മുഖത്ത് സന്തോഷം വിടർന്നിരുന്നു. അമ്മ പെട്ടെന്ന് എന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങി കാതിലേക്ക് വെച്ചു.
"അനഘേ..."
അമ്മയുടെ സ്വരത്തിൽ വലിയൊരു വാത്സല്യമുണ്ടായിരുന്നു.
"എനിക്ക് ആ കുട്ടിയെ ഒരുപാട് ഇഷ്ടായി. നല്ല അടക്കവും ഒതുക്കവുമുള്ള പയ്യൻ. സംസാരമൊക്കെ കേട്ടപ്പോ എനിക്ക് നല്ല ബോധ്യം വന്നു. ഇനിയിപ്പൊ നമ്മൾക്ക് കാര്യങ്ങൾ നീട്ടിക്കൊണ്ടുപോവണ്ട. എത്രയും പെട്ടെന്ന് അവരുടെ വീട്ടിൽ പോയി അവന്റെ അച്ഛനെയും അമ്മയെയും
💬 Comments
View all comments