Chapter Title : പാർവണം 8 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
കണ്ട് കാര്യങ്ങൾ സംസാരിച്ച് ഉറപ്പിക്കാം. ഞങ്ങൾ പോകുമ്പോ നീയും വരുന്നോ?"
"ഇല്ലമ്മേ..."
ചേച്ചിയുടെ സ്വരം വല്ലാതെ ശാന്തമായിരുന്നു അപ്പോൾ.
"എനിക്കിനി ഈ അടുത്തെങ്ങും ലീവ് കിട്ടില്ല. കഴിഞ്ഞ ആഴ്ചയല്ലേ ഞാൻ ഇങ്ങോട്ട് വന്നത്. അമ്മയും ആദിയും പാർവണയും കൂടി പോയി സംസാരിച്ചാൽ മതി."
അമ്മ ചിരിച്ചുകൊണ്ട് ഫോൺ പാർവണയ്ക്ക് നേരെ നീട്ടി. അവൾ വലിയൊരു ആവേശത്തോടെ ഫോൺ ചെവിയിലേക്ക് ചേർത്തു.
"ഹലോ നാത്തൂനേ..."
അവൾ ആ പഴയ കുസൃതിയോടെ വിളിച്ചു.
"ചേച്ചിയിപ്പൊ അവിടെ ഒറ്റയ്ക്കിരുന്ന് സന്തോഷിച്ച് തുള്ളിച്ചാടുവാണെന്ന് എനിക്കറിയാം. എന്തായാലും ചേച്ചീടെ സെലക്ഷൻ സൂപ്പർ ആട്ടോ... അമ്മയ്ക്കും ആദിക്കും മാത്രമല്ല, എനിക്കും പുതിയ ആളെ നന്നായിട്ട് ബോധിച്ചു."
മറുതലക്കൽ നിന്നും ചേച്ചിയുടെ പൊട്ടിച്ചിരി കേൾക്കാമായിരുന്നു.
"നിനക്കും ബോധിച്ചെങ്കിൽ പിന്നെ എനിക്കൊന്നും നോക്കാനില്ല മോളെ,"
ചേച്ചി സ്നേഹത്തോടെ പറഞ്ഞു.
"ആദിയോട് കാര്യങ്ങളൊക്കെ പറഞ്ഞതിന് ശേഷം വീട്ടിൽ എന്തുനടക്കുമെന്നോർത്ത് എനിക്ക് നല്ല പേടിയുണ്ടായിരുന്നു. അവിടെ അമ്മയെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ നീയും കൂട്ട് നിന്നതുകൊണ്ട് എന്റെ ഈ അനിയത്തിക്കുട്ടിക്ക് സ്പെഷ്യൽ ആയിട്ട് ഞാൻ ഒരു ഉമ്മ തരാം."
"ഉമ്മയൊന്നും പോരാ..."
പാർവണ എന്റെ മുഖത്തേക്ക് നോക്കി കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു.
"ചേച്ചീടെ കല്യാണത്തിന് എനിക്ക് നല്ല ഒന്നാന്തരം ഒരു പട്ടുസാരി എടുത്തു തരണം."
"അതിനെന്താ... നിനക്ക് ഏറ്റവും നല്ല സാരി തന്നെ ഞാൻ എടുത്തു തരാം."
ചേച്ചി നിറഞ്ഞ മനസ്സോടെ പറഞ്ഞു.
" ശരി എന്നാ വയ്ക്കുവട്ടോ "
പാർവണ ഫോൺ കട്ട് ചെയ്ത് എന്റെ കയ്യിലേക്ക് തിരികെ തന്നു.
ആ വീടിന്റെ ഉമ്മറത്ത് വലിയൊരു സമാധാനം വന്ന് നിറയുന്നതുപോലെ എനിക്ക്
💬 Comments
View all comments