Chapter Title : പാർവണം 8 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
നേരത്തെ തന്നെ എഴുന്നേറ്റ് കുളിയൊക്കെ കഴിഞ്ഞ് താഴെ പോയിട്ടുണ്ടായിരുന്നു.
ഞാൻ വേഗം ഫ്രഷ് ആയി താഴേക്ക് വരുമ്പോൾ, ഇളം നീലനിറത്തിലുള്ള മനോഹരമായൊരു ചുരിദാറണിഞ്ഞ്, മുടിയിൽ കുറച്ചു തുളസിക്കതിരും ചൂടി ഉമ്മറത്ത് നിൽക്കുകയായിരുന്നു അവൾ. ഒപ്പം നല്ലൊരു കസവ് സാരിയുടുത്ത് പ്രാർത്ഥനയോടെ അമ്മയും തയ്യാറായി നിൽപ്പുണ്ടായിരുന്നു. പുലർകാലത്തെ മഞ്ഞിന്റെ ചെറിയൊരു തണുപ്പ് ആ മുറ്റത്ത് അപ്പോഴും ബാക്കിയുണ്ടായിരുന്നു.
"നീ കാറിന്റെ താക്കോൽ എടുത്തോ ആദീ?"
അമ്മ ഉമ്മറപ്പടിയിൽ നിന്നും മുറ്റത്തേക്ക് ഇറങ്ങിക്കൊണ്ട് ചോദിച്ചു.
"എടുത്തു അമ്മേ…”
ഞാൻ പോക്കറ്റിൽ നിന്നും താക്കോൽ എടുത്ത് കാണിച്ചു.
"എന്നാ വാ, നമുക്ക് അധികം വൈകാതെ ഇറങ്ങാം. ഒരുപാട് ദൂരം പോകേണ്ടത് അല്ലെ എന്തൊക്കെ തടസ്സങ്ങള ഉണ്ടാവുമെന്ന് പറയാൻ പറ്റില്ല്ലോ,"
അമ്മ വല്ലാത്തൊരു വെപ്രാളത്തോടെ പറഞ്ഞു.
"അമ്മേ... അമ്മ വെറുതെ ഓരോന്നോർത്ത് ടെൻഷനടിക്കാതെ ഒന്ന് ഫ്രീ ആയിട്ട് വാ.,"
പാർവണ അമ്മയുടെ തോളിലൂടെ കയ്യിട്ടുകൊണ്ട് വല്ലാത്തൊരു ധൈര്യം പകർന്നു നൽകി.
അവളുടെ ആ വാക്കുകൾ അമ്മയ്ക്ക് വലിയൊരു ആശ്വാസമായി. ഒരുപാട് പ്രതീക്ഷകളോടെയും അതിലേറെ പ്രാർത്ഥനകളോടെയും ഞങ്ങൾ ആ കാറിലേക്ക് കയറി. വണ്ടിയുടെ എഞ്ചിൻ സ്റ്റാർട്ട് ചെയ്തപ്പോൾ, ഉമ്മറത്തെ പവിഴമല്ലി മരത്തിൽ നിന്നും കാറ്റത്ത് കുറച്ചു പൂക്കൾ മുറ്റത്തേക്ക് കൊഴിഞ്ഞുവീണു. അനഘ ചേച്ചിയുടെ പുതിയൊരു ജീവിതത്തിലേക്കുള്ള ആദ്യത്തെ ചുവടുവെപ്പായി, പത്തനംതിട്ടയിലെ ആ വീട് ലക്ഷ്യമാക്കി ഞങ്ങളുടെ കാർ ഗേറ്റ് കടന്ന് മുന്നോട്ട് കുതിച്ചു.
തിരുവനന്തപുരത്തുനിന്നും തുടങ്ങിയ യാത്ര കൊല്ലം പിന്നിട്ടപ്പോഴേക്കും ഉച്ചയോടടുത്തിരുന്നു. രാവിലെ മുതൽ കാറിലിരുന്നതിന്റെ ചെറിയൊരു ക്ഷീണവും വിശപ്പും എല്ലാവർക്കും ഉണ്ടായിരുന്നതുകൊണ്ട്, വഴിയിലുള്ള നല്ലൊരു ഹോട്ടലിൽ കയറി ഞങ്ങൾ ഉച്ചഭക്ഷണം കഴിച്ചു. ഭക്ഷണമെല്ലാം
💬 Comments
View all comments