Chapter Title : പാർവണം 8 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
കഴിഞ്ഞ് വലിയൊരു ഉന്മേഷത്തോടെ ഞങ്ങൾ വീണ്ടും യാത്ര തുടർന്നു.
പത്തനംതിട്ടയുടെ അതിർത്തികളിലേക്ക് കടക്കുമ്പോൾ തന്നെ പ്രകൃതിയുടെ ഭാവം പാടേ മാറിയിരുന്നു. പാലക്കാടിന്റെ പരന്നുകിടക്കുന്ന നെൽപ്പാടങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു പത്തനംതിട്ടയുടെ സൗന്ദര്യം. വളഞ്ഞുപുളഞ്ഞു പോകുന്ന പാതകൾക്കിരുവശവും ആകാശം മുട്ടെ വളർന്നുനിൽക്കുന്ന റബ്ബർ മരങ്ങൾ. തണുത്ത കാറ്റിൽ റബ്ബറിലകൾ കൊഴിഞ്ഞുവീഴുന്ന റോഡുകളിലൂടെയുള്ള ആ യാത്ര വല്ലാത്തൊരു അനുഭവം തന്നെയായിരുന്നു. ദൂരെ കോടമഞ്ഞണിഞ്ഞ മലനിരകളും, അതിനിടയിലൂടെ വെള്ളിനൂലുപോലെ ഒഴുകുന്ന പമ്പാനദിയും ആ നാടിന് വല്ലാത്തൊരു വന്യതയും ശാന്തതയും നൽകിയിരുന്നു.
റാന്നിയിലേക്ക് അടുക്കുന്തോറും പച്ചപ്പിന്റെ കട്ടി കൂടിവന്നു. കയറ്റങ്ങളും ഇറക്കങ്ങളും നിറഞ്ഞ ഗ്രാമവഴികൾ. കാറിനുള്ളിലേക്ക് അടിച്ചുകയറുന്ന കാറ്റിന് കുരുമുളകിന്റെയും കാട്ടുപൂക്കളുടെയും നേർത്ത ഗന്ധമുണ്ടായിരുന്നു. വെയിൽ താഴ്ന്നുതുടങ്ങിയ ആ സമയത്ത്, മരക്കൂട്ടങ്ങൾക്കിടയിലൂടെ അരിച്ചെത്തുന്ന സൂര്യപ്രകാശം റോഡിൽ സ്വർണ്ണനിറത്തിലുള്ള പാടുകൾ വീഴ്ത്തിയിരുന്നു. പുറത്തെ ആ കാഴ്ചകൾ കണ്ട്, പ്രകൃതിയുടെ ആ ഭംഗി ആസ്വദിച്ച് വലിയൊരു മൗനത്തിലായിരുന്നു പാർവണയും അമ്മയും.
റാന്നിയിലെ ഒരു ചെറിയ കവലയിൽ എത്തിയപ്പോൾ ഞാൻ വണ്ടി ഒതുക്കി നിർത്തി. ഇനി എങ്ങോട്ടാണ് പോകേണ്ടതെന്ന് കൃത്യമായി അറിയണമായിരുന്നു. അവിടെയൊരു പഴയ ചായക്കടയുണ്ടായിരുന്നു. കാറിൽ നിന്നും പുറത്തിറങ്ങി ഞാൻ ആ കടയുടെ അടുത്തേക്ക് ചെന്നു. വലിയ തിരക്കൊന്നുമില്ലാത്ത ആ കടയിൽ പ്രായമുള്ള ഒരാൾ നിന്ന് ചായ അടിക്കുന്നുണ്ടായിരുന്നു.
"ചേട്ടാ..."
ഞാൻ വളരെ മര്യാദയോടെ വിളിച്ചു.
"ഈ ശേഖരന്റെ വീട് എവിടെയാണെന്ന് അറിയാമോ? ആ വഴിയൊന്ന് പറഞ്ഞുതരാമോ?"
ചായ അടിച്ചുകൊണ്ടിരുന്ന ഗ്ലാസ്സ് താഴെ വെച്ച് അയാൾ എന്നെ ഒന്ന് സൂക്ഷിച്ചുനോക്കി. പിന്നെ ചെറിയൊരു സംശയത്തോടെ ചോദിച്ചു.
"ഏത് ശേഖരൻ? ഈ കൃഷിയൊക്കെ ചെയ്ത് ഹോൾസെയിൽ ആയിട്ട്
💬 Comments
View all comments