Chapter Title : പാർവണം 8 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
കൊടുക്കുന്ന ശേഖരൻ ആണോ?"
"അതെ ചേട്ടാ, ആ ശേഖരൻ തന്നെ. അങ്ങോട്ടേക്കുള്ള വഴിയൊന്ന് പറഞ്ഞുതരാവോ,"
ഞാൻ ഒരു ചിരിയോടെ മറുപടി നൽകി.
"അത് ദാ ഈ കാണുന്ന വഴിയിലൂടെ നേരെ പോയാൽ മതി,"
അയാൾ കടയ്ക്ക് മുന്നിലൂടെ പോകുന്ന ചെറിയ ടാർ റോഡിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് പറഞ്ഞു.
"ഈ വഴി നേരെ പോകുമ്പോ വലിയൊരു ഇറക്കം കാണാം. ആ ഇറക്കം ഇറങ്ങിച്ചെല്ലുമ്പോൾ വലത്തോട്ടൊരു ചെറിയ വഴിയുണ്ട്. അതിലേ തിരിഞ്ഞ് കുറച്ചു മുന്നോട്ട് പോകുമ്പോ ഒരു ചെറിയ പാലം കാണാം. ആ പാലം കഴിഞ്ഞാൽ ഇടതുവശത്ത് കാണുന്ന വലിയ ഇരുമ്പ് ഗേറ്റുള്ള വീടാണ് ശേഖരന്റേത്. അവിടെ പോയി ചോദിച്ചാൽ മതി."
"ശരി ചേട്ടാ,"
എന്ന് പറഞ്ഞ് ഞാൻ തിരികെ കാറിലേക്ക് നടന്നു.
ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഡോർ അടച്ചപ്പോൾ, ബാക്ക് സീറ്റിലിരുന്ന അമ്മയുടെ മുഖത്ത് ആശ്വാസം പരന്നിരുന്നു.
"എന്തായാലും വീട് കണ്ടുപിടിക്കാൻ വലിയ പാടുണ്ടായില്ലല്ലോ,"
അമ്മ പതുക്കെ പറഞ്ഞു.
"ആളുകളൊക്കെ അറിയുന്ന വീടാണെന്ന് തോന്നുന്നു."
"അതെ അമ്മേ, പുള്ളിക്ക് ഇവിടെ അത്യാവശ്യം നല്ല കൃഷിയും കാര്യങ്ങളും ഒക്കെ ഉണ്ടെന്നല്ലേ അരവിന്ദ് പറഞ്ഞത്. നാട്ടുകാർക്കൊക്കെ അറിയുന്ന ആളായിരിക്കും,"
ഞാൻ കാർ സ്റ്റാർട്ട് ചെയ്തുകൊണ്ട് പറഞ്ഞു.
പാർവണ എന്റെ നേരെ നോക്കി ഒന്ന് പുഞ്ചിരിച്ചു. ചായക്കടക്കാരൻ പറഞ്ഞ ആ ഇറക്കം ഇറങ്ങി, കാർ പതിയെ വലത്തോട്ടുള്ള വഴിയിലേക്ക് തിരിഞ്ഞു. റബ്ബർ മരങ്ങൾ അതിരിട്ട ആ വഴിയിലൂടെ കുറച്ചുദൂരം മുന്നോട്ട് പോയപ്പോൾ അയാൾ പറഞ്ഞ ആ ചെറിയ പാലം ഞങ്ങളുടെ കാഴ്ച്ചയിലേക്ക് വന്നു. അത് കടന്നതും, ഇടതുവശത്തായി വലിയൊരു ഇരുമ്പ് ഗേറ്റുള്ള ആ
💬 Comments
View all comments