0%

Chapter Title : പാർവണം 9 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍] [Climax]

"ഡാ അളിയാ..."

ഞാൻ വളരെ ശാന്തമായി വിളിച്ചു.

മറുതലക്കൽ വലിയൊരു നിശബ്ദത. പിന്നെ വളരെ പരുങ്ങിക്കൊണ്ട് അരവിന്ദിന്റെ ശബ്ദം കേട്ടു.

"ഡാ ആദീ... അത് പിന്നെ, അവൾക്ക് ഉറക്കം വരുന്നില്ല എന്ന് പറഞ്ഞപ്പോ വെറുതെ ഒന്ന് വിളിച്ചതാ..."

"കല്യാണത്തിന് ഇനി മൂന്ന് ദിവസമല്ലേ ഉള്ളൂ അളിയാ. അത് കഴിഞ്ഞ് നിങ്ങൾക്ക് എത്രവേണേലും സംസാരിക്കാമല്ലോ. അതുവരെ അവളൊന്ന് സ്വസ്ഥമായിട്ട് ഉറങ്ങട്ടെ. നീ ഫോൺ വെച്ചേ..."

ഞാൻ ചിരിയമർത്തിക്കൊണ്ട് പറഞ്ഞു.

"ശരി അളിയാ...ഞാൻ വെക്കുവാ,"

വല്ലാത്തൊരു ചമ്മലോടെ അരവിന്ദ് ഫോൺ വെച്ചു.

ചേച്ചി നാണം കൊണ്ട് മുഖം കുനിച്ച് നിൽക്കുകയായിരുന്നു. സച്ചുച്ചേട്ടനും അഞ്ജലി ചേച്ചിയും അവളെ കളിയാക്കി ചിരിച്ചുകൊണ്ട് ബാൽക്കണിയിലേക്ക് വന്നു. ആ വലിയ ബാൽക്കണിയിലെ ഇളംകാറ്റിൽ ഞങ്ങൾ

വട്ടത്തിൽ ഇരുന്നു. ആകാശത്ത് നല്ല നിലാവുണ്ടായിരുന്നു.

പെട്ടെന്ന് സച്ചുച്ചേട്ടൻ ചിരിച്ചുകൊണ്ട് എന്നെയും പാർവണയെയും മാറിമാറി നോക്കി.

"ഇതൊക്കെ കാണുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് എൻ്റെ കല്യാണമാ..."

സച്ചുച്ചേട്ടൻ പഴയ ഓർമ്മകളിലേക്ക് പോയി.

"അന്ന് എന്റെ കല്യാണപ്പന്തലിൽ വെച്ച് ഇവൻ നിന്നെ വട്ടം ചുറ്റിയത് ഇന്നലെ കഴിഞ്ഞ പോലെയാ എനിക്ക് തോന്നുന്നത്. അന്ന് ഇവന്റെ കണ്ണ് മുഴുവൻ എങ്ങോട്ടാണെന്ന് എനിക്ക് മാത്രമേ അറിയുമായിരുന്നുള്ളു."

അതുകേട്ട് പാർവണ നാണത്തോടെ ഒന്ന് ചിരിച്ചു.

"അന്ന് ആ നാലുകെട്ടിന്റെ കുളക്കടവിൽ വെച്ച് എന്നെ കണ്ടപ്പോൾ വേറെ ഏതോ ആളാണെന്ന് കരുതി എന്നാ കള്ളാ ആദി പറഞ്ഞത്,"

പാർവണ എന്നെ നോക്കി കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു.

"അത് കള്ളമായിരുന്നില്ല..."

ഞാൻ അവളെ നോക്കി വളരെ ഗൗരവത്തിൽ പറഞ്ഞു.

"സച്ചുച്ചേട്ടന്റെ കല്യാണത്തിന് വരുന്നതിന് മുൻപ് ഞാൻ കണ്ട സ്വപ്നത്തിലെ ആ

💬 Comments

View all comments