Chapter Title : പാർവണം 9 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍] [Climax]
കഴുത്തിൽ വീഴേണ്ട ആ താലിമാല പൂജിക്കാൻ വേണ്ടിയായിരുന്നു അത്.
സന്ധ്യാദീപം തെളിഞ്ഞ ക്ഷേത്രമുറ്റത്ത് വലിയൊരു ശാന്തതയുണ്ടായിരുന്നു. ശ്രീകോവിലിന് മുന്നിൽ കൈകൂപ്പി നിൽക്കുമ്പോൾ, എന്റെ ഇടത് വശത്തായി അമ്മയും ചേച്ചിയും, വലതുവശത്ത് എൻ്റെ പാർവണയും നിൽപ്പുമുണ്ടായിരുന്നു.
മന്ത്രോച്ചാരണങ്ങൾക്ക് ശേഷം നട തുറന്നപ്പോൾ, ദീപാരാധനയുടെ പൊൻവെളിച്ചം എല്ലാവരുടെയും മുഖത്ത് വല്ലാത്തൊരു പ്രകാശം പരത്തി. പൂജിച്ച ആ വലിയ താലിമാല പൂജാരി എനിക്ക് നേരെ നീട്ടി.
രണ്ടുകൈകളും നീട്ടി ആ താലി ഏറ്റുവാങ്ങുമ്പോൾ എന്റെ കൈകൾ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു. ഒരു അച്ഛന്റെ സ്ഥാനത്തുനിന്ന് ആ കുടുംബനാഥൻ്റെ സകല ഉത്തരവാദിത്തങ്ങളും ഞാൻ നെഞ്ചേറ്റുന്ന നിമിഷം.
നിറകണ്ണുകളോടെയാണ് അമ്മ ആ കാഴ്ച നോക്കിനിന്നത്. അച്ഛനില്ലാത്തതിൻ്റെ ഒരു കുറവും അറിയിക്കാതെ സ്വന്തം പെങ്ങളെ കൈപിടിച്ച് നൽകാൻ തയ്യാറായി നിൽക്കുന്ന മകനെയോർത്ത് ആ അമ്മയുടെ ഉള്ളിൽ വലിയൊരു അഭിമാനം അലയടിക്കുന്നുണ്ടായിരുന്നു.
ഞാൻ തിരിഞ്ഞ് പാർവണയെ നോക്കി. ആ നീലക്കണ്ണുകളിൽ എന്നോടുള്ള ആരാധനയും പ്രണയവും നിറഞ്ഞുതുളുമ്പുന്നത് ഞാൻ കണ്ടു.
അമ്പലമുറ്റത്തെ ആൽത്തറയിലുടെ നടക്കുമ്പോൾ പാർവണ പതുക്കെ എൻ്റെ അടുത്തേക്ക് വന്നു.
"നാളെ അരവിന്ദേട്ടൻ ഈ താലി ചേച്ചീടെ കഴുത്തിൽ കെട്ടുമ്പോഴാ എൻ്റെ ആദിയുടെ സ്വപ്നം സഫലമാവുക അല്ലെ?”
അവൾ എന്നെ നോക്കി വളരെ പതുക്കെ ചോദിച്ചു.
"അതെ..."
ഞാൻ ദൂരേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.
"എന്റെ ചേച്ചിയെ സുരക്ഷിതമായ ഒരു കയ്യിൽ ഏൽപ്പിക്കാൻ പോകുന്നതിൻ്റെ സമാധാനം."
അതുകേട്ട് അവൾ എന്റെ കയ്യിൽ പതുക്കെ ഒന്നമർത്തിപ്പിടിച്ചു. വരാനിരിക്കുന്ന വലിയൊരു സന്തോഷത്തിലേക്ക് കാലെടുത്തുവെക്കുന്നതിന്റെ ധൈര്യം ആ പിടിയിലുണ്ടായിരുന്നു…
മണ്ഡപത്തിലെ ഒരുക്കങ്ങളും ബന്ധുക്കളുടെ ബഹളങ്ങളുമൊക്കെ കഴിഞ്ഞ് രാത്രി വൈകിയാണ് ഞങ്ങൾ വീട്ടിലെത്തിയത്. വീട് വല്ലാത്തൊരു
💬 Comments
View all comments