Chapter Title : പാർവണം 9 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍] [Climax]
നിശബ്ദതയിലേക്ക് വീണു. ഞാൻ താഴെ ഹാളിലെ സോഫയിലിരുന്ന് നാളത്തെ ചില കണക്കുകൾ നോക്കുകയായിരുന്നു. തൊട്ടടുത്ത് തന്നെ അമ്മയും പാർവണയുമുണ്ട്.
പെട്ടെന്നാണ് അനഘ ചേച്ചി താഴേക്ക് വന്നത്. മുഖമാകെ വല്ലാണ്ട് വിളറിയിരുന്നു. കണ്ണുകൾ കരഞ്ഞുകലങ്ങി ചുവന്നിട്ടുണ്ട്. യാതൊരു ശബ്ദവുമുണ്ടാക്കാതെ അവൾ പതുക്കെ വന്ന് അമ്മയുടെ മടിയിലേക്ക് തലവെച്ചു കിടന്നു.
ആ കിടപ്പിൽ, ഒരുപാട് നാളായി അടക്കിപ്പിടിച്ച ഒരു പെൺകുട്ടിയുടെ സകല സങ്കടങ്ങളും ഒരു പൊട്ടിക്കരച്ചിലായി പുറത്തേക്ക് വന്നു. നാളെയോടെ താൻ ജനിച്ചുവളർന്ന ഈ വീടിന്റെ പടിയിറങ്ങുകയാണല്ലോ എന്ന യാഥാർഥ്യം അവളെ വല്ലാതെ പൊള്ളിക്കുന്നുണ്ടായിരുന്നു. അമ്മയുടെ സാരിത്തലപ്പിൽ മുഖമമർത്തി അവൾ വിതുമ്പിക്കരഞ്ഞു.
"എനിക്ക്... എനിക്ക് വല്ലാത്തൊരു ശ്വാസംമുട്ടൽ പോലെ തോന്നുന്നു അമ്മേ..."
ചേച്ചിയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.
"ഇത്രയും കാലം എന്റെ ലോകം ഈ വീടായിരുന്നു. ആദിയുടെ വഴക്കുകളും, അമ്മയുടെ ശാസനകളും... നാളെ നേരം വെളുത്താൽ ഞാൻ ഈ വീടിന് ഒരു അതിഥി മാത്രമാവില്ലേ എന്നോർക്കുമ്പോൾ എനിക്ക് നെഞ്ച് പൊട്ടുന്നതുപോലെ തോന്നുവാ..."
അതുകേട്ടതും അമ്മയുടെ കണ്ണുകളിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ അവളുടെ മുടിയിലേക്ക് വീണു. അമ്മ അവളെ കൂടുതൽ നെഞ്ചോട് ചേർത്തുപിടിച്ചു.
"പെണ്ണായി പിറന്നാൽ ഇതൊക്കെ എല്ലാവരും അനുഭവിക്കേണ്ട കാര്യമല്ലേ മോളെ... പുതിയൊരു വീട്ടിലേക്ക് വിളക്കുവെച്ച് കയറുമ്പോൾ, ഈ സങ്കടങ്ങളൊക്കെ നീ മറക്കും. നിനക്ക് കൂട്ടിന് നല്ലൊരു പയ്യനെയല്ലേ കിട്ടിയത്..."
അമ്മ സങ്കടം പുറത്തുകാണിക്കാതെ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
ഞാൻ കണക്കുപുസ്തകം അടച്ചുവെച്ച് പതിയെ എഴുന്നേറ്റ് ചേച്ചിയുടെ അടുത്തേക്ക് ചെന്നു. ഞാൻ നിലത്ത് മുട്ടുകുത്തിയിരുന്ന് അവളുടെ തലമുടിയിൽ പതുക്കെ തലോടി.
"എന്തിനാടീ കല്യാണത്തലേന്ന് കിടന്ന് ഇങ്ങനെ കരയുന്നത്?"
എന്റെ ശബ്ദം
💬 Comments
View all comments