Chapter Title : പകുതി പൂക്കുന്ന പാരിജാതങ്ങൾ 2 [സ്പൾബർ]
ഇത് വരെ തോമസ് തന്നോട് കണക്ക് ചോദിച്ചിട്ടില്ല.ഇന്നതും ചോദിച്ചു..
മാത്രമല്ല.സണ്ണിയെ അംഗീകരിച്ചില്ലേൽ ഈ വീട്ടിൽ നിന്നിറങ്ങാനും പറഞ്ഞു.
എല്ലാം ആ തെണ്ടിച്ചെക്കൻ കാരണം.
തന്റെ വീട്ടിലേക്കൊരു മടങ്ങിപ്പോക്ക് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണ്.ഈ കൊട്ടാരത്തിലെ റാണിയായി വാഴുന്ന താനിനി കുടിലിലേക്ക് പോവാനോ… ഒരിക്കലുമില്ല. തന്റെ വീടൊക്കെ തോമസ് പുതിക്കിപ്പണിത് കൊടുത്തിട്ടുണ്ട്..നല്ല വീട് തന്നെയാണ്. എന്നാലും ഇവിടുന്നിറങ്ങാൻ തനിക്ക് മനസില്ല.ആഡംബ ജീവിതം തനിക്കിനിയും വേണം. അതിന് തടസം നിൽക്കുന്നത് മരുമകനായാലും,മകളായാലും അവരെ ഒഴിവാക്കാൻ തനിക്കൊരു മടിയുമില്ല.
പണം കയ്യിൽ വരുന്നത് പോലെയോ, അതിലേറെയോ പ്രധാനപ്പെട്ടത് തന്നെയാണ് ചന്ദ്രേട്ടനുമായുള്ള ബന്ധം. അതൊരിക്കലും ഒഴിവാക്കാനാവില്ല.ചന്ദ്രേട്ടന്റെ അടിയേറ്റ് വാങ്ങാതെ രണ്ട് ദിവസത്തിൽ കൂടുതൽ പിടിച്ച് നിൽക്കാനും തനിക്കാവില്ല..
അതിനും അവനൊരു തടസമാകും. കാവൽപട്ടിയാണവൻ.
വരട്ടെ… ചന്ദ്രേട്ടൻ പറഞ്ഞത് പോലെ കുറച്ച് കാത്തിരിക്കാം.. ഒരു പക്ഷേ തന്റെ ചൊൽപടിക്കവൻ നിന്നേക്കാം. താൻ പറയുന്നത് കേട്ട് തന്റെ കാൽ ചുവട്ടിലവൻ കിടക്കുകയാണെങ്കിൽ പിന്നെ പേടിക്കാനില്ല. ബാക്കി താൻ നോക്കിക്കോളാം. ഒരു പുഴുവിനേപ്പോലെ ചവിട്ടിയരച്ച് തനിക്ക് സന്തോഷിക്കണം…
താനും, സണ്ണിയെപ്പോലെ ഒന്നുമില്ലാതെയാണ് ഈ വീട്ടിലേക്ക് കയറി വന്നത്. ഇന്ന് താനിവിടുത്തെ റാണിയാണ്. ഇനിയൊരു തെണ്ടിയും തന്നെക്കാൾ വളരണ്ട… അവന്റെ പത്തി നോക്കിഅടിച്ച് അവനെ താൻ തകർക്കും…
ബെറ്റിയുടെ ഉളളിൽ പക നുരഞ്ഞ് പൊന്തുന്നുണ്ടായിരുന്നു.
✍️✍️
വന്യമായ രതിവേഴ്ച കഴിഞ്ഞ്, ബാത്ത്റൂമിൽ കയറി എല്ലാം കഴുകി വൃത്തിയാക്കി മിയയും, സണ്ണിയും, ഒരു പുതപ്പിന് കീഴിൽ നഗ്നരായി കെട്ടിപ്പിടിച്ച് കിടന്നു. കലപില സംസാരിച്ചോണ്ടിരുന്ന മിയ പെട്ടെന്ന് നിശബ്ദയായപ്പോ സണ്ണിക്ക് മനസിലായി അവളുറങ്ങിയെന്ന്. അവളെ ചേർത്തണച്ച് അവനും ഉറക്കത്തിലേക്ക് വീണു.
പുലർച്ചേ
💬 Comments
View all comments