Chapter Title : പകുതി പൂക്കുന്ന പാരിജാതങ്ങൾ 4 [സ്പൾബർ]
അലറണ്ട… വാ.. കാണിച്ച് തരാം…”
സണ്ണി, അവളുടെ കൈ പിടിച്ച് മുറിയിൽ കത്തുന്ന നേർത്ത വെളിച്ചം കെടുത്തി മുറിയുടെ വാതിൽ തുറന്ന് പുറത്തിറങ്ങി.
മുകളിലത്തെ ഹാന്റ് റെയിലിന്റെ ചുവട്ടിൽ അവളേയും കൊണ്ട് പതുങ്ങി.. അവിടെയിരുന്നാൽ മുൻവാതിലടക്കം ഹാള് മുഴുവനായും കാണാം..പക്ഷേ ലൈറ്റിടാത്തത് കൊണ്ട് കാഴ്ച വ്യക്തമല്ല..
മിയ, സണ്ണിയെ തോണ്ടി..
“ മിണ്ടരുത്..”
സണ്ണി ചുണ്ടിൽ വിരൽ വെച്ച് പതിയെ പറഞ്ഞു..
അവർ താഴോട്ട് തന്നെ നോക്കിയിരുന്നു..
പെട്ടെന്ന് മമ്മിയുടെ മുറി വാതിൽ തുറക്കുന്ന ശബ്ദം കേട്ട് രണ്ടാളും നോക്കി..
മമ്മി, മൊബൈൽ ചെവിയിൽ വെച്ച് ഹാളിലേക്കിറങ്ങി. മമ്മിയുടെ മുറിയിൽ ലൈറ്റുണ്ടായിരുന്നത് കൊണ്ട് തുറന്ന് കിടക്കുന്ന വാതിലിലൂടെ
വെളിച്ചം ഹാളിലേക്കെത്തുന്നുണ്ട്.. ഇപ്പോൾ ഹാളിലെ കാഴ്ച വ്യക്തമാണ്.. മമ്മി മൊബൈലിൽ എന്തോ പറഞ്ഞ് കൊണ്ട് മുൻവാതിലിന് നേരെ നടക്കുന്നത് കണ്ട് മിയയുടെ ദേഹമാസകലം വിറക്കാൻ തുടങ്ങി.. അവൾക്കിപ്പോ എന്തൊക്കെയോ സംശയം തോന്നിത്തുടങ്ങിയിരുന്നു..
ബെറ്റി നേരെ ചെന്ന് വാതിലിന്റെ കുറ്റിയെടുത്ത് തുറന്നു.. പെട്ടെന്ന് തന്നെ ചന്ദ്രൻ അകത്തേക്ക് കയറി തിരിഞ്ഞ് വാതിലടച്ച് കുറ്റിയിട്ടു.. ബെറ്റി അയാളുടെ കയ്യും പിടിച്ച് ഹാളിലൂടെ മുറിയിലേക്ക് നടന്നു.. മങ്ങിയ വെളിച്ചത്തിൽ മമ്മി ഒരു നേർത്ത നൈറ്റ് ഡ്രസ് മാത്രമാണ് ഇട്ടതെന്ന് മിയക്ക് മനസിലായി..
അവർ മുറിയിൽ കയറി വാതിലടച്ചതും സണ്ണി, മിയയേയും കൊണ്ട് എണീറ്റ് മുറിയിലേക്ക് വന്നു..
മുറിയിലെത്തിയതും മിയ പൊട്ടിക്കരഞ്ഞ് കൊണ്ട് ബെഡിലേക്ക് വീണു..
സണ്ണി വേഗംവാതിലടച്ച് കുറ്റിയിട്ട് മുറിയിലെ ലൈറ്റിട്ടു.. നേർത്ത ചുവന്ന പ്രകാശത്തിൽ മിയ കമിഴ്ന്ന് കിടന്ന് കരയുന്നത് അവൻ കണ്ടു..
“എന്താടീ… ?.. എന്തിനാ എന്റെ പൊന്ന് കരയുന്നേ…
💬 Comments
View all comments