0%

Chapter Title : പകുതി പൂക്കുന്ന പാരിജാതങ്ങൾ 4 [സ്പൾബർ]

Author : Spulber Read All Parts 4899

എനിക്കവന്റെ ആറാം വാരി നോക്കി നാല് കുത്ത് കുത്തണം… അവനിവിടെ കുറേ മുതലാളി ചമഞ്ഞതാ… അന്നേ ഞാൻ നോക്കി വെച്ചിട്ടുണ്ട്….”

“എടാ… നിന്റെ വീട്ടിൽ ഭാര്യയും, അമ്മച്ചിയും തനിച്ചല്ലേ… ?.. രാത്രി നീ ഇവിടെക്കിടന്നാ… “

“അവിടെക്കിടന്നാലും പ്രതേകിച്ച് പ്രയോജനമൊന്നുമില്ലെടാ… ഗർഭിണിയായേ പിന്നെ അവളടുപ്പിക്കുന്നില്ല,,.”

“എന്നാ രാത്രി ഞാനും വരാം…”

“അത് വേണ്ട… നീയേ മുതലാളിയാ… തോട്ടത്തിൽ കാവല് കിടക്കാനല്ല തോമസ് മുതലാളി നിനക്ക് മകളെ കെട്ടിച്ച് തന്നത്…”

അവർ കുറേ നേരം കൂടി സംസാരിച്ചിരുന്നു..
സണ്ണി, മാർട്ടിന് പുതിയ ജോലി കൊടുത്തിരുന്നു.,. മൊത്തത്തിലുള്ള മേൽനോട്ടം മാർട്ടിനായിരുന്നു..
താൻ ഒരു നിലയിലെത്തിയപ്പോ തന്റെ ആത്മാർത്ഥ സുഹൃത്തിനെ വെറുമൊരു തൊഴിലാളിയാക്കാൻ സണ്ണിക്ക് മനസ് വന്നില്ല…

“ബാങ്കിലൊന്ന് പോകണം… ഞാനെന്നാ വിട്ടാലോ… ?”..

എണീറ്റ് കൊണ്ട് സണ്ണി പറഞ്ഞു..

“ഉം,... നീ വിട്ടോ… കുറച്ച് ഷീറ്റ് കൂടി ഉണക്കാനുണ്ട്… ഞാനത് നോക്കട്ടെ…”

രണ്ടാളും ഷെഡിൽ നിന്ന് പുറത്തിറങ്ങി..

സണ്ണി വണ്ടിയെടുത്ത് ബാങ്കിലേക്ക് പോയി.. സണ്ണി റബ്ബർ ഷീറ്റടിക്കുന്ന റാട്ടപ്പുരയിലേക്കും..

✍️✍️✍️

സണ്ണി ബാങ്കിൽ പോയി പൈസയെടുത്ത് വീട്ടിൽ വരുമ്പോ പന്ത്രണ്ട് മണിയായി…
ബെല്ലടിച്ചിട്ടും ആരെയും കാണാഞ്ഞ് അവൻ വാതിൽ തുറന്ന് അകത്ത് കയറി.. ഹാളിലും ആരുമില്ല.. അവൻ ബെറ്റിയുടെ മുറിക്ക് മുന്നിലെത്തി വാതിലിൽ മുട്ടി..
കുറച്ച് സമയം കഴിഞ്ഞാണ് ബെറ്റി വാതിൽ തുറന്നത്…

ക്രൗര്യ ഭാവത്തോടെ അവൾ സണ്ണിയെ നോക്കി..

“നീ എവിടെപ്പോയി കിടക്കുകയായിരുന്നു… ?.. പതിനൊന്ന് മണിക്ക് പൈസ വേണമെന്ന് ഞാൻ പറഞ്ഞതല്ലേ… ?.. നിനക്ക് തോന്നുമ്പോഴല്ല,എന്റിഷ്ടത്തിനാ ഇവിടെ കാര്യങ്ങൾ നടക്കേണ്ടത്…”

അവനെ കണ്ടതും ബെറ്റി ചാടി..

മമ്മിയെന്തിനാണ് ധൃതി കൂട്ടുന്നതെന്ന് സണ്ണിക്ക് മനസിലായില്ല. പുറത്തൊന്നും പോവാനല്ല.. എങ്കിൽ ഡ്രസ് മാറ്റി റെഡിയായിട്ടിരുന്നേനെ…
മമ്മിയൊന്നും മാറ്റിയിട്ടില്ല… ഉളളിലുള്ളതെല്ലാം പുറത്ത് കാണുന്ന വളരെ നേർത്ത ഒരു നൈറ്റി മാത്രമാണ് വേഷം…

“അത് മമ്മീ… ബാങ്കിൽ തിരക്കായിരുന്നു…”

സണ്ണി വിനയത്തോടെ പറഞ്ഞു..

“അത് നീ ചെല്ലുമ്പോ… എന്നെയവർ സ്വീകരിച്ചിരുത്തും…തന്തയും, തള്ളയുമില്ലാത്ത നീയൊന്നും ചെന്നാ ആര് മൈന്റ് ചെയ്യാനാ… ?..”

സണ്ണിക്ക് തരിച്ച് കയറുന്നുണ്ടായിരുന്നു.. എങ്കിലും അവൻ സംയമനം പാലിച്ചു..

“മമ്മീ… ഞാൻ തന്തയും തള്ളയും ഇല്ലാത്തവൻ തന്നാ… അത് കൂടെക്കൂടെ പറഞ്ഞാ മമ്മിക്കെന്ത് സുഖം കിട്ടാനാണ്… ?”..

വിഷമത്തോടെയാണ് സണ്ണിയത് ചോദിച്ചത്…
അവനത് വിഷമമുണ്ടാകുന്നതറിഞ്ഞ് ബെറ്റിക്ക് സന്തോഷമായി..

“എന്റെ സുഖവും, അസുഖവും നോക്കാൻ നീയാരാടാ… എന്റെ മുഖത്ത് നോക്കി സംസാരിക്കാൻ പോലും നിനക്ക് യോഗ്യതയില്ല…
ആദ്യം

💬 Comments

View all comments