0%

Chapter Title : പകുതി പൂക്കുന്ന പാരിജാതങ്ങൾ 4 [സ്പൾബർ]

Author : Spulber Read All Parts 4900

നീ നല്ല തന്തക്കുണ്ടായവനാണെന്ന് തെളിയിക്ക്… അല്ലാതെ തെരുവിൽ കിടന്ന് വളർന്ന തെണ്ടിയൊന്നും എന്നോട് സംസാരിക്കണ്ട…”

മമ്മി വെറുതെ സംസാരിച്ച് വഷളാക്കുകയാണ്..

“മമ്മി കുറച്ചൂടി മാന്യമായി സംസാരിക്കണം… ഇത്തരം ഭാഷയൊക്കെ എനിക്കും നന്നായറിയാം… നിങ്ങളെന്റെ ഭാര്യയുടെ അമ്മയാണ്.. അത് കൊണ്ട് മാത്രം ഞാനൊന്നും പറയുന്നില്ല…”

വളരെ ശാന്തനായി സണ്ണി പറഞ്ഞു..

ബെറ്റിക്ക് കോപം ആളിക്കത്തി..
അവൾ മുകളിലേക്ക് നോക്കി.. മിയ എങ്ങാനുംഇറങ്ങിവരുന്നുണ്ടോന്ന്.. അവളെ എങ്ങും കാണാനില്ല..

“അല്ലെങ്കിൽ നീ എന്തോ ചെയ്യും… ?..
എന്നോട് കുരക്കുന്നോടാ നായേ നീ..?
ബെറ്റിയെ നിനക്കറിയില്ല..
അനാഥാലയത്തിൽ വളർന്ന തെമ്മാടിത്തരമൊന്നും എന്റടുത്തിറക്കണ്ട… ഞാൻ കുടുംബത്തിൽ പിറന്നവളാ… നിന്നെപ്പോലെ പിഴച്ചുണ്ടായതല്ല…തന്തയില്ലാത്ത ചെറ്റ…”

ബെറ്റി നിന്ന് ചീറി..

സണ്ണിയുടെ പരിധി ഏതാണ്ട് അവസാനിക്കാറായിരുന്നു..

“കുടുംബത്തിൽ പിറന്നതിന്റെ ഗുണം ഞാനിന്നലെ രാത്രി കണ്ടു… തന്തേം തള്ളേം ഇല്ലേലും ഇന്ന് വരെ ആ ചെറ്റത്തരത്തിനൊന്നും സണ്ണി പോയിട്ടില്ല…”

സണ്ണി, പതിയെ ഒരാപ്പടിച്ചിറക്കി..അവനിത് പറയാൻ തീരുമാനിച്ചതല്ല..അവൾ പറയിപ്പിക്കുകയാണ്..

ബെറ്റി, കണ്ണ് കൂർപിച്ച് അവനെ നോക്കി..പെട്ടെന്ന് അവൾക്ക് സംഭവം കത്തിയില്ല… അതെന്താണെന്ന് തിരിച്ചറിഞ്ഞതും അവളുടെ മുഖം വിളറി…

പക്ഷേ, പെട്ടെന്ന് തന്നെ അതവൾ വിദഗദമായി മായ്ച്ചു..

“ എന്ത്… ?... എന്ത് കണ്ടെന്ന്… നീ വെറുതെയോരോന്ന് പറയരുത്… അല്ലേലും നിനക്കൊക്കെ എന്തും ചേരും.. ഇല്ലാത്തത് പറഞ്ഞുണ്ടാക്കലൊക്കെ നിന്നെപ്പോലുള്ളവർക്ക് പുതുമയല്ലല്ലോ… ?..”

“മമ്മിയെന്തിനാ ബേജാറാവുന്നേ… ഞാൻ കണ്ട കാര്യം പറഞ്ഞെന്ന് മാത്രം…”

സണ്ണിയുടെ മുഖത്തെ പരിഹാസച്ചിരി ബെറ്റിക്ക് താങ്ങാനായില്ല..

“നീ എന്ത് കണ്ടെടാ നായേ… ?.. നീയെന്നെ ഭീഷണിപ്പെടുത്തുന്നോ… ?..
തന്തയാരെന്നറിയാഞ്ഞിട്ടും അവന്റെ അഹങ്കാരം കണ്ടില്ലേ,... തെണ്ടിച്ചെറ്റ..”

ബെറ്റി നിന്ന് കത്തുകയാണ്.. മിയയില്ലാതെ ഇവനോട് രണ്ട് വർത്താനം പറയാൻ കിട്ടിയ അവസരമാണ്… അവൾ കുളിക്കുകയായിരിക്കും..അല്ലേൽ ഇവന്റെ മണമടിച്ചാൽ പറന്ന് വന്നേനെ..

“തന്തയാരെന്നറിയാഞ്ഞിട്ടും തന്തയില്ലാത്ത പണി സണ്ണി ചെയ്തിട്ടില്ല.. നല്ല തന്തക്ക് പിറന്ന നിങ്ങളോ… ?..
ഇന്നലെ രാത്രി ചന്ദ്രൻ നിങ്ങളുടെ മുറിയിലേക്ക് കയറുന്നതും ഇറങ്ങുന്നതും ഞാനും നിങ്ങളുടെ മകളും നേരിട്ട് കണ്ടു…
ഇനിയവനീ വീട്ടി കേറിയാ അവന്റെ കാല് ഞാൻ വെട്ടും…”

ബെറ്റി ഞെട്ടിപ്പോയി… ചന്ദ്രേട്ടൻ വന്നത് ഇവൻ കണ്ടെന്നോ…?. ഇവൻ മാത്രമല്ല..തന്റെ മകളും കണ്ടെന്ന്… കർത്താവേ… പണിപാളിയോ…
ഇത്ര നേരം അവനെ എന്തൊക്കെയാണ് പറഞ്ഞത്… ?..അതെല്ലാം തനിക്കിട്ട് തന്നെ തിരിച്ചടിക്കുമെല്ലോ… ?..

പക്ഷേ, പാടില്ല… പിടികൊടുക്കാൻ പാടില്ല.. നിഷേധിക്കണം.. ശക്തമായി നിഷേധിക്കണം…

ബെറ്റിയുടെ മുഖം പേടി കിട്ടിയത് പോലെ വിളറിയിരുന്നു.. എങ്കിലും അവൾ പൊരുതാൻ തന്നെ

💬 Comments

View all comments