Chapter Title : പള്ളി മണിക്ക് ശേഷം 2 [Simple Man]
തറ. ഓരോ ചുവടിലും ഡും ഡും മുഴങ്ങുന്നു . ഞാൻ ജനാലയിലൂടെ പുറത്തേക്ക് നോക്കി.
എന്റെ ശ്വാസം ഒറ്റയടിക്ക് നിന്നു.
നടുമുറ്റം. വലിയ നടുമുറ്റം. ചുവന്ന മണ്ണ്. നടുവിൽ ഒരു തുളസിത്തറ. അതിന് ചുറ്റും ചെറിയ കല്ലുകൾ. ഒരു കൽത്തറ. അതിന് മുകളിൽ ആരോ വസ്ത്രങ്ങൾ ഉണക്കാൻ ഇട്ടിരിക്കുന്നു. അതിനപ്പുറം നെൽപ്പാടങ്ങൾ. പച്ചപ്പ്. വെള്ളം നിറഞ്ഞ പാടങ്ങൾ. കാറ്റിൽ നെല്ല് ആടുന്നു. അകലെ ഒരു കുളം. വലിയ കുളം. അതിന്റെ വക്കത്ത് രണ്ട് സ്ത്രീകൾ. അവർ വസ്ത്രം അലക്കുകയാണ്. അവരുടെ മുണ്ടുകൾ മുട്ടുവരെ ഉയർത്തിയിരിക്കുന്നു. വലുതായി സീൻ ഒന്നും കിട്ടുന്നുമില്ല .. കാലുകൾ ചെളിയിൽ. പിന്നെ മരങ്ങൾ. വലിയ മരങ്ങൾ. ആൽമരം. പ്ലാവ്. മാവ്. ഒരു തൊഴുത്ത്. അതിൽ നിന്ന് പശുക്കളുടെ ശബ്ദം.
റബ്ബർ തോട്ടമില്ല. വൈദ്യുതി ലൈനുകളില്ല. ബൈക്കുകളില്ല. കാറുകളില്ല. ടവറുകളില്ല. എന്റെ വീടിന്റെ മുന്നിൽ കണ്ടു കൊണ്ടിരുന്ന ഒന്നുമില്ല
“എന്താടാ ഇത്… ഞാൻ എവിടെയാണ്?”
ഉത്തരം കിട്ടില്ല എങ്കിലും ഞാൻ എന്നോട് തന്നെ ചോദിച്ച കൊണ്ടിരുന്നു .............
ഞാൻ പിന്നോട്ട് മാറി. മുറിയുടെ ഒരു മൂലയിൽ ഒരു ചെറിയ കണ്ണാടി തൂങ്ങിയിരിക്കുന്നു. പഴയ കണ്ണാടി. ചെറിയ മങ്ങളോടെ ഫ്രെയിം മരം. ഞാൻ അതിലേക്ക് നടന്നു.
ഉടുത്തിരുന്ന മുണ്ട് പൊക്കി കണ്ണാടി തുടച്ചു .. ഹോ ആശ്വാസം . മുഖം എന്റേതുതന്നെ. പക്ഷേ മുടി നീളം കൂടുതലാണ്. ചെവിയുടെ താഴെ വരെ. കഴുത്തിൽ ഒരു ചെറിയ കറുത്ത മാല. ഒരു രുദ്രാക്ഷം . താടി, പക്ഷെ ഈ ലുക്കിൽ പോലും എന്റെ മീശക്കും താടിക്കും ജോയിന്റ്
💬 Comments
View all comments