0%

Chapter Title : പള്ളി മണിക്ക് ശേഷം 2 [Simple Man]

Author : Simple Man Read All Parts 49.8K

ഇല്ല ഹോ സമാധാനം . കണ്ണുകൾക്ക് അടിയിൽ ഇരുട്ട്.

സ്വപ്നത്തിൽ അല്ല എന്ന് നൂറു തവണ എങ്കിലും ഞാൻ നുള്ളി നോക്കി ഉറപ്പ് വരുത്തിയിരുന്നു.

എന്റെ

ഞാൻ കണ്ണാടിയിൽ തന്നെ നോക്കി നിന്നു.

2025. എന്റെ റബ്ബർ ഷീറ്റിന്റെ മണമുള്ള എന്റെ കുഞ്ഞു മുറി . ഫോൺ. വാട്സ്ആപ്പ്. ആ വോയ്‌സ് നോട്ട്. ആ സ്ത്രീയുടെ ശബ്ദം.

“എന്റെ നമ്പർ ഡിലീറ്റ് ചെയ്തു അല്ലെ…”

ഞാൻ കണ്ണ് അടച്ചു. തുറന്നു.

ഇപ്പോഴും അതേ മുറി. ഇപ്പോഴും അതേ മണം. ഇപ്പോഴും അതേ ശബ്ദങ്ങൾ.

അപ്പോഴാണ് വാതിൽ തുറന്നത്.

മരം കൊണ്ടുള്ള വാതിൽ. അത് പതുക്കെ അകത്തേക്ക് തള്ളപ്പെട്ടു. ചെറിയ കര കര ശബ്ദത്തോടെ .

ഒരു ഇരുണ്ട നിറത്തോടെ ഉള്ള യുവാവ് അകത്തേക്ക് കയറി.

പ്രായം ഇരുപത്തഞ്ചിനടുത്ത് തോന്നും. കറുത്ത മുടി. ചെറുതായി ചുരുണ്ടത്. ശരീരം മെലിഞ്ഞത്. പക്ഷേ ഉറപ്പുള്ളത്. മുണ്ട് മാത്രം ധരിച്ചിരിക്കുന്നു. . കണ്ണുകൾക്ക് ഒരു വിചിത്രമായ തിളക്കം. അവൻ എന്നെ നോക്കി.

ഒരു നിമിഷം അവൻ ഒന്നും പറഞ്ഞില്ല. പിന്നെ പതുക്കെ ചിരിച്ചു. ആ ചിരി എന്റെ നെഞ്ചിൽ തട്ടി.

“ഉണർന്നോ… കേളു?”

എന്റെ ഹൃദയം ഒറ്റയടിക്ക് വേഗത്തിൽ അടിച്ചു. ഞാൻ പിന്നോട്ട് മാറി.

“ആരാടാ നീ…?”

ഇന്ട്രോവേർട് അന്നെന്നത് മറന്നു കൊണ്ട് തന്നെ ഞാൻ ചോദിച്ചു. ഇപ്പോളും എന്റെ ശബ്ദം എനിക്ക് അപരിചിതമായി തോന്നുന്നുണ്ടായിരുന്നു

അവൻ ഒരു ചെറു ചിരിയോടെ തലയാട്ടി.

“നാണു. ഇപ്രാവശ്യവും നീ മറന്നോ?”

“ഞാൻ… ഞാൻ ആരാ . ഇത് എവിടെയാണ്? ഞാൻ എങ്ങനെ ഇവിടെ എത്തി?”

💬 Comments

View all comments