Chapter Title : പണി 1 [ആനീ]
പണി 1
Pani Part 1 | Author : Aani

തിയേറ്ററിലെ ആൾത്തിരക്കിൽ നിന്നും ആവേശത്തിൽ നിന്നും പുറത്തിറങ്ങുമ്പോൾ വിഷ്ണുവിന്റെയും നക്ഷത്രയുടെയും ഉള്ളിൽ ആ സിനിമ നൽകിയ സന്തോഷം ബാക്കിയുണ്ടായിരുന്നു.
പുറത്ത് നേരിയ തോതിൽ മഴ പെയ്യുന്നുണ്ട്. പോരാത്തതിന് ചെറിയ മഞ്ഞും,കാറിന്റെ മുൻ ഡോർ തുറന്ന് മഴ നനയാതെ പെട്ടന്ന് ഓടി നക്ഷത്ര അകത്തിരുന്നപ്പോൾ വിഷ്ണു അവളെയൊന്ന് നോക്കി പുഞ്ചിരിച്ചു.
ഒരു വർഷത്തെ തീവ്രമായ പ്രണയത്തിനൊടുവിൽ, വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരായിട്ട് ഇന്നേക്ക് കൃത്യം മൂന്ന് മാസം തികയുകയാണ്. ആ ആഘോഷത്തിന്റെ ഭാഗമായാണ് അവർ സിനിമയ്ക്ക് പോയത് തന്നെ.
"നല്ല തണുപ്പുണ്ടല്ലേ വിഷ്ണു?"
നക്ഷത്ര തന്റെ സാരിയുടെ ഷാൾ ഒന്നുകൂടി പുതച്ചുകൊണ്ട് ചോദിച്ചു.
"മ്മ്... ഈ മഴയത്ത് ഇങ്ങനെ ഡ്രൈവ് ചെയ്യുന്നത് തന്നെ ഒരു പ്രത്യേക സുഖമാ നീ കേട്ടിട്ടില്ലേ മഴ, തണുപ്പ്,പെണ്ണ്,ചായ എന്നൊക്കെ ,"
“ഓ പിന്നെ”
“ഇ തണുപ്പിൽ ഒരെണ്ണം ഒന്ന് സെറ്റാക്കണം വിട്ടിൽ എത്തട്ടെ കാണിച്ചു തരുന്നുണ്ട് കൊച്ച് കള്ളി ”
“എന്റെ പൊന്നെ വഷ്ളത്തരം പറയാതെ തത്കാലം വണ്ടി എടുക്ക്”
നക്ഷത്ര ചിരിച്ചു…
വിഷ്ണു കാർ സ്റ്റാർട്ട് ചെയ്തു. വൈപ്പർ ഗ്ലാസിലെ മഴത്തുള്ളികളെ വകഞ്ഞുമാറ്റിക്കൊണ്ടിരുന്നു. വിജനമായ റോഡിലൂടെ കൊച്ച് തമാശകളും ചിരികളുമായി , അവർ മുന്നോട്ട് നീങ്ങി.
ഒരു ഇറക്കം ഇറങ്ങുമ്പോഴാണ് വിഷ്ണുവിന് അത് ശ്രദ്ധയിൽപ്പെട്ടത്. മുന്നിലെ വളവ് തിരിയാനായി അവൻ ബ്രേക്ക് അമർത്തി. പക്ഷേ, പെഡൽ വെറുതെ താഴേക്ക് പോയി. വണ്ടിക്ക് യാതൊരു നിയന്ത്രണവുമില്ല.
"നക്ഷത്രാ... ബ്രേക്ക് കിട്ടുന്നില്ല!"
വിഷ്ണുവിന്റെ ശബ്ദത്തിൽ പരിഭ്രാന്തി പടർന്നു.
നക്ഷത്ര പേടിയോടെ വിഷ്ണുവിനെ നോക്കി.
💬 Comments
View all comments