Chapter Title : പണി 8 [ആനീ]
ആ തകർന്ന കെട്ടിടം ഒന്ന് പരിശോധിക്കണം.
നിരഞ്ജൻ തന്റെ സർവീസ് റിവോൾവർ എടുത്തു ലോഡ് ചെയ്തു. നക്ഷത്രയുടെ മുറി പുറത്തുനിന്ന് പൂട്ടി, താക്കോൽ പോക്കറ്റിലിട്ടു. അയാൾ പതുക്കെ ആ ഇരുട്ടിലൂടെ ആ തകർന്ന കെട്ടിടത്തിന് നേരെ നടന്നു. കാടുപിടിച്ചു കിടക്കുന്ന വഴിയിലൂടെ നടക്കുമ്പോൾ, ലയ സോമസുന്ദരം അനുഭവിച്ച അതേ ഭയം അന്തരീക്ഷത്തിൽ പടരുന്നതുപോലെ അയാൾക്ക് തോന്നി.
നിരഞ്ജൻ തന്റെ ടോർച്ചിന്റെ നേരിയ വെളിച്ചത്തിൽ ആ തകർന്ന കെട്ടിടത്തിനുള്ളിലേക്ക് ഓരോ ചുവടും സൂക്ഷിച്ചു വെച്ചു. മുപ്പത് വർഷത്തെ പഴക്കമുള്ള കരിങ്കൽ ഭിത്തികളിൽ നിന്ന് ഒരു തരം ശ്വാസം മുട്ടിക്കുന്ന ഗന്ധം വരുന്നുണ്ടായിരുന്നു. പായൽ പിടിച്ച ചുവരുകളും മാറാലകളും ആ സ്ഥലത്തിന്റെ ഭീകരത കൂട്ടി.
അയാൾ പുറകുവശത്തെ പാതി തകർന്ന വാതിലിലൂടെ അകത്തു കടന്നു. അവിടെ കണ്ട കാഴ്ച അയാളെ അത്ഭുതപ്പെടുത്തി. പുറമെ നിന്ന് നോക്കിയാൽ ഒരു ചെറിയ കെട്ടിടം എന്ന് തോന്നുമെങ്കിലും, അകത്ത് അക്കാലത്തെ എല്ലാ ആഡംബരങ്ങളും ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. വിലപിടിപ്പുള്ള തടിയിൽ തീർത്ത ജനാലകളും കൊത്തുപണികളുള്ള തൂണുകളും ആ പഴയ പ്രതാപം വിളിച്ചോതുന്നു.
അവിടെക്കിടന്ന ദ്രവിച്ച ഒരു പഴയ തടിപ്പെട്ടിയുടെ പൂട്ട് നിരഞ്ജൻ തന്റെ റിവോൾവറിന്റെ പിന്നാലെ കൊണ്ട് അടിച്ചു തകർത്തു. ഉള്ളിൽ നിറയെ പാതി ചിതലരിച്ച പുസ്തകങ്ങൾ. "മനോജ്", "സാം", "നാസർ" എന്നിങ്ങനെ ചില പേരുകൾ ആ പുസ്തകങ്ങളുടെ പുറംചട്ടയിൽ മങ്ങിക്കാണാമായിരുന്നു.
ഇതൊരു സാധാരണ ഹോസ്റ്റലല്ല. പത്തു വർഷം മുൻപ് ആഡംബര ജീവിതം നയിച്ചിരുന്ന ഏതോ സമ്പന്നരായ യുവാക്കൾ ഒത്തുചേർന്നിരുന്ന ഒളിത്താവളമായിരിക്കാം ഇത്. അയാൾ മനസ്സിൽ ഓർത്തു..
ഹാളിലേക്ക് നടന്ന നിരഞ്ജൻ അവിടെ കണ്ട കാഴ്ചയിൽ
💬 Comments
View all comments