0%

Chapter Title : പണി 8 [ആനീ]

Author : ആനീ Read All Parts 8.1K

ഒന്നുകൂടി ഞെട്ടി. ഹാളിലെ പൊടിപിടിച്ച തറയിൽ കൃത്യം നടുവിലായി ഒരു ചെറിയ ഹാർട്ട് ലോക്കറ്റ് കിടക്കുന്നു അത് നന്നായി തന്നെ തിളങ്ങുന്നുണ്ട് ! നക്ഷത്രയുടെ മാലയിൽ നിന്ന് നഷ്ടപ്പെട്ടതിന് സമാനമായ ഒന്ന്. അത് കയ്യിലെടുത്ത നിമിഷം, മുന്നിലെ ഇരുട്ടിൽ നിന്ന് ഒരു ഉഗ്രമായ എന്തോ ശബ്ദം കേട്ടു.

​നിരഞ്ജൻ തന്റെ റിവോൾവർ ഉയർത്തി ആ ദിശയിലേക്ക് ഫോക്കസ് ചെയ്തു. വിരൽ ട്രിഗറിൽ അമരാൻ തയ്യാറായി. പക്ഷേ ടോർച്ച് വെളിച്ചത്തിൽ തെളിഞ്ഞത് മുരണ്ടു നിൽക്കുന്ന രണ്ട് തെരുവ് നായ്ക്കളായിരുന്നു. അവയുടെ കണ്ണുകൾ ഭയം കൊണ്ട് ചുവന്നിരുന്നു.

​നായ്ക്കൾ ഓടി മറഞ്ഞപ്പോൾ നിരഞ്ജൻ ആ ലോക്കറ്റ് പതിയെ പോക്കറ്റിലാക്കി പിന്നെയും അവിടെ പരിശോധന നടത്തി..

​ആ നായ്ക്കൾ ഓടിമറഞ്ഞതോടെ ആ പഴയ കെട്ടിടം വീണ്ടും നിശബ്ദമായി. നിരഞ്ജൻ തന്റെ ടോർച്ച് വെളിച്ചം ഹാളിലെ തറയിൽ നിന്നും ചുവരുകളിലേക്ക് പതുക്കെ മാറ്റി. മുന്നോട്ട് നടക്കുന്തോറും ആ കെട്ടിടത്തിന്റെ തകർച്ചയുടെ സ്വഭാവം മാറുന്നത് അയാൾ ശ്രദ്ധിച്ചു.

​അതൊരു സ്വാഭാവികമായ തകർച്ചയല്ല!

​ഹാളിന്റെ പകുതിയോളം ഭാഗം വെറും ചിതലരിച്ചോ മഴ നനഞ്ഞോ വീണതല്ല. കരിങ്കൽ ഭിത്തികൾ പോലും തകർന്ന് തരിപ്പണമായിരിക്കുന്നു. നിരഞ്ജൻ ആ അവശിഷ്ടങ്ങൾക്കിടയിൽ തന്റെ ടോർച്ച് നീട്ടിപ്പിടിച്ചു നോക്കി. ഭിത്തിയുടെ ഉറപ്പുള്ള കല്ലുകൾ പോലും വശങ്ങളിലേക്ക് പിളർന്നു മാറിയിരിക്കുന്നു.

​ ഹാളിലേക്ക് എന്തോ ഒരു ഭീമൻ വസ്തു ഇടിച്ചു കയറിയതുപോലെയാണ് അവിടം കാണപ്പെടുന്നത്. തറയിലെ കരിങ്കല്ലുകളിൽ ലോഹം ഉരഞ്ഞതിന്റെ ആഴത്തിലുള്ള വരകൾ ഇപ്പോഴും മായാതെ കിടക്കുന്നു.

​ ഒരു വലിയ ട്രക്കോ ബസ്സോ അതിവേഗത്തിൽ ആ കെട്ടിടത്തിന്റെ മുൻഭാഗം തകർത്ത് ഹാളിന്റെ പകുതി

💬 Comments

View all comments