Chapter Title : പണി 8 [ആനീ]
വരെ ഇരച്ചു കയറി ഇറങ്ങിയതിന്റെ വ്യക്തമായ ലക്ഷണങ്ങൾ കാണാമായിരുന്നു .
കുറച്ച് വർഷം പഴക്കമുള്ള ആഘാതമാണെങ്കിലും ആ കെട്ടിടത്തിന്റെ നട്ടെല്ല് തകർത്തത് ആ അപകടമായിരുന്നു എന്ന് അയാൾക്ക് ഉറപ്പായി.
പെട്ടെന്ന് നിരഞ്ജന്റെ മനസ്സിലേക്ക് ഫോറൻസിക് റിപ്പോർട്ടിലെ ആ വരികൾ വന്നു—ലയ സോമസുന്ദരം, ബസ്സിനുള്ളിലെ രതിവേഴ്ച... ആ ബസ്സ് ലയയെ പീഡിപ്പിച്ച ശേഷം ഈ കെട്ടിടത്തിലേക്ക് ഇടിച്ചു കയറ്റിയതാണോ? അതോ പീഡനത്തിന് പകരം വീട്ടാൻ ആരോ ആ ബസ്സ് ഇവിടേക്ക് ഓടിച്ചു കയറ്റിയതാണോ?
നിരഞ്ജൻ ആ ഇടി നടന്ന ഭാഗത്തെ തകർന്ന തൂണുകൾക്കിടയിൽ തിരഞ്ഞു. അവിടെ മണ്ണിൽ പൂണ്ടു കിടക്കുന്ന തുരുമ്പിച്ച ഒരു ലോഹക്കഷ്ണം അയാൾ കണ്ടെത്തി. അതൊരു ബസ്സിന്റെ മുൻവശത്തെ നെയിം പ്ലേറ്റിന്റെ ഒരു കഷ്ണമായിരുന്നു. അതിൽ " ലക്ഷ്മി " എന്ന് എഴുതിയതിന്റെ അവശിഷ്ടം ഇപ്പോഴും കാണാം.
"ദൈവങ്ങൾക്ക് ഇടയിൽ..."
നിരഞ്ജൻ പതുക്കെ മന്ത്രിച്ചു. ആ ത്രികോണത്തിന്റെ നടുവിൽ ഈ കെട്ടിടം ഒരു ശവപ്പറമ്പായി മാറിയത് അന്ന് ആ ബസ്സ് ഇവിടേക്ക് ഇടിച്ചു കയറിയ നിമിഷം മുതലാകണം. അയാൾ ഓർത്തു…
പെട്ടന്ന് തന്റെ വീടിന്റെ മുറ്റത്ത് ഒരു കാർ വന്നു നിൽക്കുന്ന ശബ്ദം നിരഞ്ജൻ കേട്ടു .
നിശബ്ദമായ ആ വെളുപ്പാൻ കാലത്ത് കാറിന്റെ ടയറുകൾ മണ്ണിൽ ഉരയുന്ന തൃവ്ര ശബ്ദം ഒരു അപായസൂചന പോലെ അയാളുടെ കാതുകളിൽ പതിച്ചു.
"നക്ഷത്ര!"
നിരഞ്ജന്റെ ഉള്ളിൽ ആധി പടർന്നു. തന്റെ പെങ്ങൾ അവിടെ തനിച്ചാണ്. അവളെ ലക്ഷ്യം വെച്ച് ആ അജ്ഞാതൻ എത്തിയതാണോ എന്ന് അയാൾ ഭയപ്പെട്ടു.
കൈയ്യിലിരുന്ന റിവോൾവർ മുറുക്കിപ്പിടിച്ച്, തകർന്ന ഭിത്തികൾക്കിടയിലൂടെ ഒരു പുള്ളിപ്പുലിയുടെ
💬 Comments
View all comments