0%
Chapter 1

പണി 8 [ആനീ]

Author : ആനീ | Read All Parts | 👁 1925 |

പണി 8

Pani Part 8 | Author : Aani

[ Previous Part ] [ www.kkstories.com ]


ഫോറൻസിക് ലാബിൽ നിന്നുള്ള ആ വിവരം കേട്ടതും നിരഞ്ജന്റെ നെഞ്ചിൽ ഒരു ഷോക്ക് അനുഭവപ്പെട്ടു. പത്തു വർഷം മുൻപ് നടന്ന ഒരു കേസ്, ഇന്നത്തെ ഈ മൂന്ന് മരണങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു? അയാൾ ഉടനെ തന്നെ ആ പഴയ കേസിന്റെ ഡിറ്റെയിൽസ് ചോദിച്ചു.

​ഫോണിലൂടെ വന്ന മറുപടി അയാളെ മരവിപ്പിച്ചു കളഞ്ഞു.

​"സർ, ആ പെൺകുട്ടിയുടെ പേര് ലയ സോമസുന്ദരം എന്നാണ്. ഒരു ഹോസ്റ്റൽ വിദ്യാർത്ഥിനിയായിരുന്നു അവൾ. പത്തു വർഷം മുൻപ്, വൈകീട്ടുള്ള ലാസ്റ്റ് ബസ്സിൽ ഹോസ്റ്റലിലേക്ക് പോകുമ്പോൾ ആ ബസ്സിനുള്ളിൽ വെച്ച് നടന്ന അതിക്രൂരമായ കൂട്ട ബലാത്സംഗമായിരുന്നു അത് .

ആ കേസ്. 'ബസ്സിനുള്ളിലെ രതിവേഴ്ച' എന്ന് അന്നത്തെ റിപ്പോർട്ടിൽ പോലും എഴുതിയിട്ടുണ്ടെങ്കിലും, അതൊരു ക്രൂരമായ വേട്ടയാടലായിരുന്നു സർ. ആ പീഡനത്തിനൊടുവിൽ അവൾ കൊല്ലപ്പെട്ടു. ഈ കേസ് അന്വേഷിച്ചത് അന്ന് റോട് സ്റ്റേഷനിലുണ്ടായിരുന്ന എസ്.ഐ. പണിക്കർ ആണ്. അയാൾക്ക് മാത്രമേ ഇതിനെ കുറിച്ച് നന്നായി അറിയാവൂ."

​നിരഞ്ജൻ ആ തകർന്ന കെട്ടിടത്തിലേക്ക് നോക്കി. 10 വർഷം മുൻപത്തെ ആ ബസ്സ് യാത്ര ലയയെ എത്തിച്ചത് ഈ "ദൈവങ്ങൾക്ക് ഇടയിലുള്ള" സ്ഥലത്താണോ?

ലയ സോമസുന്ദരത്തിന് നക്ഷത്രയുമായി എന്താണ് ബന്ധം?

​അയാൾ സമയം കളയാതെ റിട്ടയർ ചെയ്ത എസ്.ഐ. പണിക്കറെ വിളിക്കാൻ തീരുമാനിച്ചു പക്ഷെ നേരം വെളുത്തു വരുന്നതേ ഉള്ളു അയാളെ ഇപ്പോൾ വിളിച്ചിട്ട് ബുദ്ധിമുട്ടിച്ചാൽ ശരിയാറില്ല . പക്ഷേ, അതിനു മുൻപ് ആ തകർന്ന കെട്ടിടം ഒന്ന് പരിശോധിക്കണം.

​നിരഞ്ജൻ തന്റെ സർവീസ് റിവോൾവർ എടുത്തു ലോഡ് ചെയ്തു. നക്ഷത്രയുടെ മുറി പുറത്തുനിന്ന് പൂട്ടി, താക്കോൽ പോക്കറ്റിലിട്ടു. അയാൾ പതുക്കെ ആ ഇരുട്ടിലൂടെ ആ തകർന്ന കെട്ടിടത്തിന് നേരെ നടന്നു. കാടുപിടിച്ചു കിടക്കുന്ന വഴിയിലൂടെ നടക്കുമ്പോൾ, ലയ സോമസുന്ദരം അനുഭവിച്ച അതേ ഭയം അന്തരീക്ഷത്തിൽ പടരുന്നതുപോലെ അയാൾക്ക് തോന്നി.

​നിരഞ്ജൻ തന്റെ ടോർച്ചിന്റെ നേരിയ വെളിച്ചത്തിൽ ആ തകർന്ന കെട്ടിടത്തിനുള്ളിലേക്ക് ഓരോ ചുവടും സൂക്ഷിച്ചു വെച്ചു. മുപ്പത് വർഷത്തെ പഴക്കമുള്ള കരിങ്കൽ ഭിത്തികളിൽ നിന്ന് ഒരു തരം ശ്വാസം മുട്ടിക്കുന്ന ഗന്ധം വരുന്നുണ്ടായിരുന്നു. പായൽ പിടിച്ച ചുവരുകളും മാറാലകളും ആ സ്ഥലത്തിന്റെ ഭീകരത കൂട്ടി.

​അയാൾ പുറകുവശത്തെ പാതി തകർന്ന വാതിലിലൂടെ അകത്തു കടന്നു. അവിടെ കണ്ട കാഴ്ച അയാളെ അത്ഭുതപ്പെടുത്തി. പുറമെ നിന്ന് നോക്കിയാൽ ഒരു ചെറിയ കെട്ടിടം എന്ന് തോന്നുമെങ്കിലും, അകത്ത് അക്കാലത്തെ എല്ലാ ആഡംബരങ്ങളും ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. വിലപിടിപ്പുള്ള തടിയിൽ തീർത്ത ജനാലകളും കൊത്തുപണികളുള്ള തൂണുകളും ആ പഴയ പ്രതാപം വിളിച്ചോതുന്നു.

​അവിടെക്കിടന്ന ദ്രവിച്ച ഒരു പഴയ തടിപ്പെട്ടിയുടെ പൂട്ട് നിരഞ്ജൻ തന്റെ റിവോൾവറിന്റെ പിന്നാലെ കൊണ്ട് അടിച്ചു തകർത്തു. ഉള്ളിൽ നിറയെ പാതി ചിതലരിച്ച പുസ്തകങ്ങൾ. "മനോജ്", "സാം", "നാസർ" എന്നിങ്ങനെ ചില പേരുകൾ ആ പുസ്തകങ്ങളുടെ പുറംചട്ടയിൽ മങ്ങിക്കാണാമായിരുന്നു.

​ ഇതൊരു സാധാരണ ഹോസ്റ്റലല്ല. പത്തു

💬 Comments

View all comments