0%

Chapter Title : പറയാൻ മറന്ന പ്രണയം 3 [Vesper]

Author : Vesper Read All Parts 17154

ആ ശനിയാഴ്ച രാവിലെ ജിത്തു പതിവിലും നേരത്തേ എഴുന്നേറ്റു.

അലാറം അടിക്കുന്നതിന് മുമ്പ് തന്നെ ഉറക്കം പോയിരുന്നു. കട്ടിലിൽ കിടന്ന് ഫോണിലേക്ക് നോക്കിയപ്പോൾ ആത്മേയയുടെ മെസേജ് കിടക്കുന്നു.

"എണീറ്റോ?"

അറിയാതെ അവൻ ചിരിച്ചു.

"yeah Just now 🤗"

അവൾ ഉടനെ മറുപടി അയച്ചു.

"കള്ളം. നീ ഇന്ന് ആറു മണിക്ക് തന്നെ എണീറ്റിട്ടുണ്ടാകും."

"എങ്ങനെ മനസ്സിലായി?"

"നാല് വർഷം മുൻപ് നീ എങ്ങനെയായിരുന്നോ, ഇപ്പോഴും അങ്ങനെ തന്നെയാണെന്ന് എനിക്ക് അറിയാം."

അവൻ കുറച്ച് നേരം ഫോൺ നോക്കിയിരുന്നു.

"കൊച്ചു..."

"മ്?"

"ഇന്ന് വരുമല്ലോ?"

"ഞാൻ ഇന്നലെ തന്നെ പറഞ്ഞില്ലേ. വരുമെന്ന്."

"വീണ്ടും ചോദിച്ചതാ."

"പേടിയാണോ?"

"കുറച്ചുണ്ട്."

അവൾ ഒരു ചിരിക്കുന്ന ഇമോജി അയച്ചു.

"അത് മാറില്ല ജിത്തു. നീ എപ്പോഴും ഇങ്ങനെയായിരിക്കും."

ഉച്ചയോടെ ജിത്തു വീട്ടിൽ നിന്ന് ഇറങ്ങി.

കാറോ വലിയ പ്ലാനുകളോ ഒന്നും ഇല്ല.

അവന്റെ പഴയ ബൈക്ക് തന്നെ.

പക്ഷേ അന്ന് അത് പോലും പുതിയതായി തോന്നി.

ആത്മേയയുടെ വീട്ടിനടുത്തെത്തിയപ്പോൾ അവൻ ഒരു മെസേജ് അയച്ചു.

"ഞാൻ എത്തി."

അഞ്ച് മിനിറ്റ് കഴിഞ്ഞിട്ടും ആളെ കാണുന്നില്ല.

വീണ്ടും മെസേജ് അയക്കാൻ ഫോൺ എടുത്തപ്പോഴാണ് വാതിൽ തുറന്ന് അവൾ പുറത്തേക്ക് വന്നത്.

ഇളം നീല ചുരിദാർ.

കൈയിൽ ഒരു ചെറിയ ബാഗ്.

മുടി പകുതി കെട്ടിയിട്ടുണ്ട്.

ജിത്തു കുറച്ച് നിമിഷം നോക്കിനിന്നു.

അവൾ അവന്റെ മുന്നിൽ വന്ന് നിന്നു.

"എന്താ?"

"ഒന്നുമില്ല."

"വീണ്ടും തുടങ്ങിയോ?"

"എന്ത്?"

"ഇങ്ങനെ നോക്കിനിൽക്കൽ."

ജിത്തു ചിരിച്ചു.

"കോളേജിൽ മൂന്ന് വർഷം ദൂരെ നിന്ന് നോക്കിയതിന്റെ ബാക്കി തീർക്കുന്നതാ."

ആത്മേയയുടെ

💬 Comments

View all comments