0%

Chapter Title : പറയാൻ മറന്ന പ്രണയം 3 [Vesper]

Author : Vesper Read All Parts 17164

അവൾ ചിരിച്ചുകൊണ്ട് വെള്ളം കുടിച്ചു.

"കോളേജിൽ പഠിക്കുമ്പോൾ എനിക്ക് ഒരു സംശയം ഉണ്ടായിരുന്നു."

"എന്ത്?"

"നീ എല്ലാവരോടും ഇങ്ങനെ മിണ്ടാതെയാണോ, അതോ എന്നോട് മാത്രം ആണോ എന്ന്."

"ഉത്തരം കിട്ടിയോ?"

"ഇപ്പോൾ കിട്ടി."

"എന്താ?"

"എന്നോടാണ് കൂടുതൽ."

ജിത്തു തല താഴ്ത്തി ചിരിച്ചു.

പുറത്തിറങ്ങിയപ്പോൾ രാത്രി തുടങ്ങിയിരുന്നു.

റോഡിലൂടെ പതിയെ നടക്കുമ്പോൾ ആത്മേയ അവന്റെ കൂടെ ഒപ്പമെത്തി.

ഇടയിൽ വലിയ അകലമൊന്നും ഉണ്ടായിരുന്നില്ല.

പക്ഷേ കൈകൾ കോർക്കാൻ രണ്ടുപേർക്കും ചെറിയൊരു ചമ്മൽ ഉണ്ടായിരുന്നു.

അവസാനം ആത്മേയ തന്നെയാണ് പതിയെ അവന്റെ കൈയിൽ തൊട്ടത്.

ജിത്തു അവളെ നോക്കി.

"എന്താ?"

അവൾ ചോദിച്ചു.

"ഒന്നുമില്ല."

"നീ വീണ്ടും എന്തെങ്കിലും ചിന്തിക്കുകയാണോ."

"അതെ."

"എന്ത്?"

"ഇതൊന്നും സ്വപ്നമല്ലല്ലോ എന്ന്."

ആത്മേയ ചിരിച്ചുകൊണ്ട് അവന്റെ കൈ മുറുക്കെ പിടിച്ചു.

"ഇപ്പോൾ വിശ്വാസമായോ?"

അവൻ ഒന്നും പറഞ്ഞില്ല.

ചിരിച്ചുകൊണ്ട് നടക്കുക മാത്രമാണ് ചെയ്തത്.

വീട്ടിലെത്തുന്നതിന് മുമ്പ് അവർ ഒരു ചെറിയ ക്ഷേത്രത്തിന്റെ മുന്നിൽ ബൈക്ക് നിർത്തി.

അവിടെ വലിയ തിരക്കില്ലായിരുന്നു.

ആൽമരത്തിന്റെ ചുവട്ടിൽ കുറച്ചുനേരം ഇരുന്നു.

കാറ്റ് നല്ലതായിരുന്നു.

ആത്മേയ പതിയെ പറഞ്ഞു.

"എന്റെ വീട്ടിൽ ഇപ്പോൾ വിവാഹ ആലോചനകൾ തുടങ്ങുന്നുണ്ട്."

ആ വാക്കുകൾ കേട്ടപ്പോൾ ജിത്തുവിന്റെ മുഖത്തെ ചിരി മങ്ങി.

അത് ആത്മേയ ശ്രദ്ധിച്ചു.

"പേടിച്ചോ?"

"കുറച്ചുണ്ട്."

"എന്തിന്?"

"നിന്നെ വീണ്ടും നഷ്ടമാകുമോ എന്ന്."

അവൾ കുറച്ചുനേരം മിണ്ടിയില്ല.

പിന്നെ അവന്റെ അടുത്തേക്ക് കുറച്ചുകൂടി നീങ്ങിയിരുന്നു.

"ജിത്തു..."

"മ്?"

"ഞാൻ നിനക്ക് മെസേജ് അയച്ച ദിവസം തന്നെ ഒരു തീരുമാനം എടുത്തിരുന്നു."

അവൻ അവളെ നോക്കി.

"എന്ത് തീരുമാനം?"

"ഇനി എന്റെ

💬 Comments

View all comments