0%

Chapter Title : പറയാൻ മറന്ന പ്രണയം 3 [Vesper]

Author : Vesper Read All Parts 17165

മനസ്സിലുള്ളത് ഒളിപ്പിക്കില്ല എന്ന്."

അവളുടെ ശബ്ദം വളരെ ശാന്തമായിരുന്നു.

"നിനക്ക് എന്നെ വേണമെങ്കിൽ... നീ സംസാരിക്കണം."

"ആരോട്?"

"വീട്ടിൽ."

ജിത്തു ഒന്നും പറഞ്ഞില്ല.

ജോലി കിട്ടിയതിന് ശേഷം ജീവിതത്തെക്കുറിച്ച് ഇത്ര ഗൗരവമായി അവൻ ചിന്തിച്ചിട്ടില്ല.

പക്ഷേ ഇപ്പോൾ...

ആത്മേയയെക്കുറിച്ച് ചിന്തിക്കുമ്പോൾ ഭാവിയെക്കുറിച്ചും ചിന്തിക്കേണ്ടി വരുന്നു.

അവൾ അവന്റെ മുഖത്തേക്ക് നോക്കി.

"ഇപ്പോൾ തന്നെ ഒന്നും തീരുമാനിക്കണ്ട."

"മ്."

"പക്ഷേ ഒരു കാര്യം മാത്രം ഓർമ്മിച്ചാൽ മതി."

"എന്ത്?"

"നാല് വർഷം മുമ്പത്തെ പോലെ ഇത്തവണയും മിണ്ടാതെ മാറിനിൽക്കരുത്."

ആ വാക്കുകൾ അവന്റെ മനസ്സിൽ തറച്ചതുപോലെ നിന്നു.

ആത്മേയയെ വീട്ടിൽ കൊണ്ടുവിട്ടപ്പോൾ രാത്രി ഏറെ വൈകിയിരുന്നു.

ഗേറ്റിന് മുന്നിൽ നിന്ന് അവൾ തിരിഞ്ഞു.

"നാളെ കാണുമോ?"

ജിത്തു ചിരിച്ചു.

"കാണും."

"ഉറപ്പാണോ?"

"ഈ തവണ ഒരു പേടിയും ഇല്ല."

അവൾ അവന്റെ അടുത്തേക്ക് നടന്നു വന്നു.

അവന്റെ ഷർട്ടിന്റെ കോളർ ചെറുതായി ശരിയാക്കി.

"ഇനി ഒരു കാര്യം."

"എന്ത്?"

"അധികം ആലോചിക്കണ്ട."

"ശ്രമിക്കാം."

"ശ്രമിച്ചാൽ പോര."

"പിന്നെ?"

"ഞാൻ കൂടെയില്ലേ."

ആ ഒരു വാക്ക് കേട്ടപ്പോൾ ജിത്തുവിന്റെ ഉള്ളിൽ എന്തോ ശാന്തമായി.

അവൾ ഗേറ്റിനുള്ളിലേക്ക് കയറി.

രണ്ടടി നടന്നിട്ട് വീണ്ടും തിരിഞ്ഞുനോക്കി.

അവൻ അപ്പോഴും അവിടെത്തന്നെ നിൽക്കുന്നുണ്ടായിരുന്നു.

"ജിത്തു..."

അവൾ പതിയെ വിളിച്ചു.

"മ്?"

"ഐസ്‌ക്രീം കഴിക്കാൻ പോകണം."

അവൻ അത്ഭുതത്തോടെ നോക്കി.

"ഇപ്പോഴോ?"

"അല്ല. ഒരു ദിവസം."

"അതിന് ഇത്ര ഗൗരവത്തിൽ പറയണോ?"

അവൾ ചിരിച്ചു.

"സിനിമ കഴിഞ്ഞു. ഇനി ഐസ്‌ക്രീം. പിന്നെ ബീച്ച്. പിന്നെ ഒരുപാട് സ്ഥലങ്ങൾ."

"ഇത്ര പ്ലാനുകളോ?"

"അതെ."

"എന്തിന്?"

അവൾ കുറച്ചുനേരം

💬 Comments

View all comments