Chapter Title : പറയാൻ മറന്ന പ്രണയം 3 [Vesper]
അവനെ നോക്കി നിന്നു.
പിന്നെ വളരെ പതിയെ പറഞ്ഞു.
"നഷ്ടമായ നാല് വർഷം തിരികെ പിടിക്കണ്ടേ..."
അവൾ അകത്തേക്ക് നടന്നു.
ജിത്തു ബൈക്ക് സ്റ്റാർട്ട് ചെയ്തു.
ഐസ്‌ക്രീമിന്റെ കാര്യം പറഞ്ഞ ദിവസം മുതൽ ആത്മേയ അതിനെക്കുറിച്ച് ഇടയ്ക്ക് ഓർമ്മിപ്പിക്കുമായിരുന്നു.
"മറന്നില്ലല്ലോ?"
"എന്ത്?"
"ഐസ്‌ക്രീം."
"അതിന് ഇത്രയും പ്രാധാന്യമുണ്ടോ?"
"ഉണ്ട്."
"എന്താ കാരണം?"
"സിനിമയ്ക്ക് പോയത് നിന്റെ ഐഡിയ ആയിരുന്നു. ഇനി എനിക്ക് ഇഷ്ടമുള്ള ഒരു വൈകുന്നേരം വേണം."
അവസാനം ഒരു ഞായറാഴ്ച അവർ വീണ്ടും കാണാൻ തീരുമാനിച്ചു.
വലിയ പ്ലാനുകളൊന്നും ഉണ്ടായിരുന്നില്ല.
ബീച്ചിൽ കുറച്ചുനേരം നടക്കുക.
ഐസ്‌ക്രീം കഴിക്കുക.
പിന്നെ സമയം ഉണ്ടെങ്കിൽ വെറുതെ കറങ്ങുക.
ജിത്തു പതിവുപോലെ നേരത്തേ എത്തി.
ആത്മേയ വന്നപ്പോൾ അവളുടെ മുഖത്ത് പതിവുള്ള ആ ചിരിയുണ്ടായിരുന്നു.
പക്ഷേ എന്തോ ചെറിയൊരു ക്ഷീണം കൂടി ഉണ്ടെന്ന് അവന് തോന്നി.
"എന്താ?"
അവൾ ചോദിച്ചു.
"ഒന്നുമില്ല."
"വീണ്ടും തുടങ്ങിയോ?"
"നിനക്ക് ക്ഷീണമുണ്ടെന്ന് തോന്നുന്നു."
"ഇന്നലെ ഉറക്കം കുറവായിരുന്നു."
അവൻ കൂടുതൽ ചോദിച്ചില്ല.
രണ്ടുപേരും ബീച്ചിലേക്ക് നടന്നു.
തിരമാലകൾ കരയിലേക്ക് വന്നടിക്കുന്ന ശബ്ദം കേട്ടുകൊണ്ട് അവർ പതിയെ നടന്നു.
ആത്മേയ സാധാരണ ഒരുപാട് സംസാരിക്കുന്ന ആളായിരുന്നു.
പക്ഷേ അന്ന് എന്തോ മൗനമായിരുന്നു.
ഇടയ്ക്ക് നിന്നുകൊണ്ട് വയറിന് മുകളിൽ കൈവയ്ക്കുന്നതും ജിത്തു ശ്രദ്ധിച്ചു.
"നമുക്ക് കുറച്ചുനേരം ഇരിക്കാം."
അവൾ തന്നെയാണ് പറഞ്ഞത്.
അവർ ഒരു ബെഞ്ചിൽ ഇരുന്നു.
"നിനക്ക് സുഖമില്ലേ?"
"ചെറിയ തലവേദന."
ജിത്തു ഒന്നും പറഞ്ഞില്ല.
കോളേജിൽ പഠിക്കുമ്പോൾ അവന്റെ ഒരു സുഹൃത്ത് പറഞ്ഞ കാര്യം അവന് ഓർമ്മ വന്നു.
ചില പെൺകുട്ടികൾക്ക് ആ ദിവസങ്ങളിൽ
💬 Comments
View all comments