Chapter Title : പറയാൻ മറന്ന പ്രണയം 3 [Vesper]
തീരാത്ത സംസാരം.
അറിയാതെ അവരുടെ ജീവിതത്തിന്റെ ഭാഗമായി അവർ മാറിക്കഴിഞ്ഞിരുന്നു.
ഒരു ദിവസം ഉച്ചയ്ക്ക് ജിത്തു ഓഫീസിലിരിക്കുമ്പോഴാണ് ആത്മേയയുടെ മെസേജ് വന്നത്.
"ഇന്ന് ഒരുപാട് ക്ഷീണമുണ്ട്."
അവൻ ഉടനെ വിളിച്ചു.
"എന്തുപറ്റി?"
"ഒന്നുമില്ല. കുറച്ച് വർക്ക് കൂടുതൽ ആയിരുന്നു."
"ഭക്ഷണം കഴിച്ചോ?"
"ഇല്ല."
"എന്താ കൊച്ചു ഇത്?"
അവൾ ചെറുതായി ചിരിച്ചു.
"എന്നെ വഴക്ക് പറയാനാണോ വിളിച്ചത്?"
"അതെ."
"ശരി സാർ. ഇപ്പോൾ പോയി കഴിക്കാം."
വൈകുന്നേരം ജോലി കഴിഞ്ഞിട്ടും ജിത്തുവിന് ഒരു സമാധാനമില്ലായിരുന്നു.
അവൻ നേരെ ആത്മേയയുടെ ഓഫീസിന് മുന്നിലേക്ക് പോയി.
ഫോൺ എടുത്ത് വിളിച്ചു.
"ഞാൻ താഴെയുണ്ട്."
"താഴെയോ?"
"അതെ."
അഞ്ച് മിനിറ്റിനകം അവൾ പുറത്തേക്ക് വന്നു.
അവനെ കണ്ടപ്പോൾ തന്നെ മുഖത്ത് ഒരു ചിരി വന്നു.
"നീ ശരിക്കും വന്നോ?"
"ഭക്ഷണം കഴിച്ചില്ലെന്ന് പറഞ്ഞ ആളെ ഒന്ന് കണ്ടിട്ട് പോകാമെന്ന് കരുതി."
ആത്മേയ കുറച്ചുനേരം അവനെ നോക്കി നിന്നു.
"ജിത്തു..."
"മ്?"
"എന്നെ ഇത്രയും കെയർ ചെയ്യണ്ട."
"അതെന്താ?"
"നിന്നോട് ഉള്ള ഇഷ്ടം ഇനിയും കൂടി പോവും ."
ജിത്തു ചിരിച്ചു.
"ആ കാര്യത്തിൽ കുറച്ച് വൈകിപ്പോയി."
അവളും ചിരിച്ചു.
അവർ അടുത്തുള്ള ഒരു ചെറിയ ഹോട്ടലിൽ കയറി
രണ്ട് ചായ ഓർഡർ ചെയ്തു.
“ചേട്ടാ രണ്ട് സമൂസ കൂടെ”
ആ ടേബിളിൽ രണ്ട് ചായയും രണ്ട് സമുസയും എത്തി.
ആത്മേയ കഴിക്കുന്നുണ്ടോ എന്ന് ജിത്തു ഇടയ്ക്ക് നോക്കുന്നുണ്ടായിരുന്നു.
അത് കണ്ടപ്പോൾ അവൾ ചോദിച്ചു.
"എന്താ ഇങ്ങനെ നോക്കുന്നത്?"
"നീ ശരിക്കും കഴിക്കുന്നുണ്ടോ എന്ന്."
"ഞാൻ ചെറിയ കുട്ടിയാണോ?"
"അല്ല."
"പിന്നെ?"
"ഒന്നുമില്ല."
💬 Comments
View all comments