Chapter Title : പറയാൻ മറന്ന പ്രണയം 3 [Vesper]
മരങ്ങളുടെ നിഴൽ നീണ്ടുകിടന്നു.
കാറ്റ് പതിയെ വീശുന്നുണ്ടായിരുന്നു.
ആത്മേയ ബെഞ്ചിന്റെ പിന്നിലേക്ക് ചാരിയിരുന്നു.
"എനിക്ക് ഈ സമയം ഒരുപാട് ഇഷ്ടമാണ്."
"എന്തിന്?"
"ദിവസം തീരുന്നതുപോലെയല്ല... നാളെ വീണ്ടും തുടങ്ങുമെന്ന് തോന്നും."
ജിത്തു അവളെ നോക്കി.
"നീ എപ്പോഴും ഇങ്ങനെ ആണോ?"
"എങ്ങനെ?"
"ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുന്ന."
അവൾ ചിരിച്ചു.
"അതൊന്നും ചെറിയ കാര്യമല്ല."
"പിന്നെ?"
"ഇഷ്ടമുള്ള ആളോടൊപ്പം ചിലവഴിക്കുന്ന സമയം ഒരിക്കലും ചെറിയ കാര്യമല്ല."
ആ വാക്കുകൾ കേട്ടപ്പോൾ ജിത്തു പതിയെ അവളുടെ കൈകളിൽ ഒന്ന് പിടിച്ചു.
ഇത്തവണ ആരും ഒന്നും പറഞ്ഞില്ല.
അവരുടെ വിരലുകൾ തമ്മിൽ കോർത്തു.
കുറച്ച് നിമിഷങ്ങൾ അവർ അങ്ങനെ തന്നെ ഇരുന്നു.
പോകാൻ നേരം ആത്മേയ എഴുന്നേറ്റു.
പക്ഷേ രണ്ടടി നടന്നിട്ട് തിരിഞ്ഞുവന്നു.
"ഒരു കാര്യം ചോദിക്കട്ടെ?"
"മ്?"
"ഇന്നത്തെ ദിവസം നിനക്ക് എങ്ങനെയുണ്ടായിരുന്നു?"
ജിത്തു ചിരിച്ചു.
"കോളേജിൽ പഠിച്ചിരുന്ന ജിത്തുവിനോട് ആരെങ്കിലും പറഞ്ഞിരുന്നെങ്കിൽ വിശ്വസിക്കില്ലായിരുന്നു."
"എന്ത്?"
"ഒരിക്കൽ ആത്മേയ എന്റെ കൂടെ സിനിമയ്ക്ക് വരും... ദിവസം മുഴുവൻ എന്റെ കൂടെ നടക്കും... എന്ന്."
അവൾ ചിരിച്ചുകൊണ്ട് തലകുലുക്കി.
"അപ്പോൾ ആ കോളേജ് ജിത്തുവിനോട് ഒരു കാര്യം കൂടി പറഞ്ഞേക്ക്."
"എന്ത്?"
"ഇനി ഞാൻ എങ്ങോട്ടും പോകുന്നില്ല."
ആ വാക്കുകൾ കേട്ടപ്പോൾ ജിത്തുവിന്റെ മുഖത്ത് അറിയാതെ ഒരു പുഞ്ചിരി വിരിഞ്ഞു.
അവർ വീണ്ടും ബൈക്കിനരികിലേക്ക് നടന്നു.
അടുത്ത കുറച്ച് ദിവസങ്ങൾ രണ്ടുപേർക്കും വളരെ വേഗത്തിൽ കടന്നുപോയി.
രാവിലെ ഒരു ഗുഡ് മോണിംഗ്.
ജോലിക്കിടയിൽ ഇടയ്ക്ക് ഒരു മെസേജ്.
ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചോ എന്ന ചോദ്യം.
രാത്രിയിൽ ദിവസം എങ്ങനെയായിരുന്നെന്ന് പറഞ്ഞ്
💬 Comments
View all comments