0%

Chapter Title : പറയാൻ മറന്ന പ്രണയം 3 [Vesper]

Author : Vesper Read All Parts 17182

"ഭക്ഷണം കഴിക്കാനും ഓർമ്മിപ്പിക്കണം."

"അതും ചെയ്യും."

"ഞാൻ ഉറങ്ങിയാൽ?"

ജിത്തു ചിരിച്ചു.

"അപ്പോൾ നാളെ രാവിലെ വിളിച്ച് വഴക്ക് പറയും."

ആത്മേയയും ചിരിച്ചു.

ആ രാത്രി ജിത്തു വീട്ടിലെത്തിയിട്ടും മനസ്സിന് ഒരു സമാധാനമുണ്ടായിരുന്നില്ല.

വീട്ടിലെത്തി എന്നൊരു മെസേജ് അയച്ചപ്പോൾ തന്നെ ആത്മേയയുടെ മറുപടി വന്നു.

"♥️♥️♥️♥️♥️♥️."

അവൻ കുറച്ചുനേരം ഫോണിലേക്ക് നോക്കിയിരുന്നു.

പിന്നെ നേരെ വിളിച്ചു.

രണ്ടാമത്തെ ബെല്ലിൽ തന്നെ അവൾ ഫോൺ എടുത്തു.

"ഹലോ..."

ശബ്ദത്തിൽ ചെറിയൊരു ക്ഷീണമുണ്ടായിരുന്നു.

"എങ്ങനെയുണ്ട് ഇപ്പോൾ?"

"കുഴപ്പമില്ല. കുറച്ച് വേദനയുണ്ട്."

"ഡോക്ടറെ കാണണോ?"

ആത്മേയ ചെറുതായി ചിരിച്ചു.

"അതിന്റെ ആവശ്യമില്ല സാറേ."

"ഞാൻ സീരിയസായിട്ടാണ് ചോദിച്ചത്."

"എനിക്കറിയാം."

കുറച്ചുനേരം രണ്ടുപേരും ഒന്നും പറഞ്ഞില്ല.

അവസാനം ആത്മേയ തന്നെയാണ് മൗനം പൊളിച്ചത്.

"ജിത്തു..."

"മ്?"

"ഇന്ന് ഞാൻ ഒരുപാട് ചമ്മിപ്പോയി."

എന്തിന്?"

"മെഡിക്കൽ സ്റ്റോറിന്റെ മുന്നിൽ."

ജിത്തു ചിരിച്ചു.

"അതിന് എന്താ?"

"എനിക്ക് പറയാൻ പോലും പറ്റുന്നില്ലായിരുന്നു."

"പക്ഷേ എനിക്ക് മനസ്സിലായി."

"അതാണ്."

അവൾ ഒരു ദീർഘനിശ്വാസം വിട്ടു.

"സത്യത്തിൽ ഞാൻ പേടിച്ചിരുന്നു."

"എന്ത് പേടി?"

"നീ എന്ത് വിചാരിക്കും എന്ന്."

"ഞാൻ എന്ത് വിചാരിക്കാൻ?"

"അറിയില്ല... ചിലർക്കൊക്കെ ഇത്തരം കാര്യങ്ങൾ കേൾക്കുമ്പോൾ തന്നെ ഒരു അകലം വരും."

ജിത്തുവിന്റെ ശബ്ദം ശാന്തമായിരുന്നു.

"കൊച്ചു..."

"മ്?"

"ഇന്ന് നീ എന്നോട് ഒന്നും പറയേണ്ടി വന്നില്ല എന്നത് എനിക്ക് സന്തോഷമുള്ള കാര്യമാണ്."

"അതെന്താ?"

"കാരണം നിന്റെ മുഖം കണ്ടപ്പോൾ തന്നെ എന്തോ ബുദ്ധിമുട്ടുണ്ടെന്ന് മനസ്സിലായി."

അവൾ കുറച്ചുനേരം മിണ്ടിയില്ല.

പിന്നെ വളരെ പതിയെ ചോദിച്ചു.

"എന്നെ ഇത്രയും ശ്രദ്ധിക്കുന്നുണ്ടോ?"

"ഉണ്ട്."

"എന്തിന്?"

ജിത്തു

💬 Comments

View all comments