Chapter Title : പരിണയ സിദ്ധാന്തം 4 [അണലി]
നിന്റെ ഭാര്യ ഇപ്പോൾ വിനോദിന്റെ കൂടെ ആണെന്ന് കേട്ടല്ലോ ' പുറകിൽ നിന്ന് വന്ന ആശരീരി അജിമോൻ ആയിരുന്നു..
എന്റെ കൈകൾ ഞാൻ പോലും അറിയാതെ ചലിച്ചു..
ഒരു ഇടിയുടെ ആഘാതത്തിൽ പതറിയ അവന്റെ കഴുത്തിനു കുത്തി പിടിച്ച് ഞാൻ ഭീത്തിയോട് ചേർത്ത് നിർത്തി..
' നീ എന്താടാ നായെ പറഞ്ഞെ ' ഞാൻ അവനെ പിടിച്ച് കുലുക്കി..?
എന്റെ തോളിൽ പിടിച്ച് ആരോ വലിക്കുന്നത് പോലെ തോന്നി...
തിരിഞ്ഞപ്പോൾ എന്റെ മുഖത്ത് ശക്തിയിൽ എന്തോ വന്ന് പതിഞ്ഞു..
ഒരു കണ്ണിന് ചുറ്റും പതിച്ചത് ആരുടെയോ കൈ ആയിരുന്നു..
പുറകിൽ നിന്ന് അജിമോൻ എന്റെ കൈകൾ കൂട്ടി പുറകിൽ നിന്ന് വട്ടം പിടിച്ചു..
എന്റെ മുന്നിൽ നിൽക്കുന്നത് വിനോദ് ആണെന്ന് ഞാൻ കണ്ടു..?
അവന്റെ കൈ വീണ്ടും എന്റെ മുഖത്തെ ലഷ്യമാക്കി നീങ്ങി..
അച്ചു അത് തടയാൻ ശ്രമിച്ചെന്ക്കിലും ഇടി എന്റെ മൂക്കിൽ വന്ന് പതിച്ചു..?
അച്ചു ശബ്ദം ഉണ്ടാക്കി ആളുകളെ വിളിക്കാൻ തുടങ്ങി..
അവന്റെ കൈ വീണ്ടും എന്റെ മുഖത്തിന് നേരെ ഉയർന്നു..
എന്റെ കണ്ണുകൾ മങ്ങുന്നുണ്ടായിരുന്നു..
ഒരു തടി സ്റ്റൂൾ അവന്റെ തലയിൽ പതിഞ്ഞു പൊട്ടി ചിതറി..
അതിന്റെ ഒരു കഷ്ണം എന്റെ തോളിലും വന്ന് കൊണ്ടു..?
നോക്കിയപ്പോൾ ചെവി രണ്ടും പൊത്തി പിടിച്ച് ഭയന്ന് നിൽക്കുന്ന അച്ചുവിനെ കണ്ടു..
അടുത്ത് ആയിട്ട് കൈയിൽ സ്റ്റൂളിന്റെ ഒരു കാലുമായി നിൽക്കുന്ന സാനിനെയും കണ്ടു..
തല പൊതിഞ്ഞു പിടിച്ച് വിനോദ് നിലത്തോട്ടു വീണു..ഇത് കണ്ട് എന്നെ തള്ളി മാറ്റി അജിമോൻ ഓടി പോയി ?♂️
കാലുകൾക്ക് ബലം കിട്ടാതെ നിലത്തു വീഴാൻ പോയ എന്നെ അച്ചു താങ്ങി പിടിച്ചു..
അവളുടെ തോളിൽ എന്റെ കൈ ഞാൻ ഇട്ടു..
എന്റെ മുഖം അവളുടെ നെഞ്ചിനോട് ചേർന്ന് ആണ് ഇരുന്നേ..?
അവളുടെ നെഞ്ചിടുപ്പിന്റെ താളത്തിൽ ഞാൻ ഒരു നിമിഷം മുഴുകി നിന്നു..
ആളുകൾ ഓടി കൂടുന്നുണ്ട് ഞാൻ അറിഞ്ഞു.. ഞാൻ അച്ചുവിൽ നിന്ന് അൽപ്പം വിട്ട് മാറി നിന്നു..
ആരെല്ലാമോ വന്ന് അവനെ പിടിച്ച് എഴുനേൽപ്പിച്ചു..
എല്ലാർക്കും അറിയേണ്ടത് എന്താ
💬 Comments
View all comments