Chapter Title : പരിണയ സിദ്ധാന്തം 4 [അണലി]
പന്തം കണ്ട പെരുചാരിയെ പോലെ എന്നെ തന്നെ നോക്കി നിന്നു..?
അന്ന് ക്ലാസ്സ് തുടങ്ങിയപ്പോൾ നിലാ മിസ്സ് വന്നു കോളേജ് ടൂറിന്റെ കാര്യം പറഞ്ഞു.. ഫസ്റ്റ് ഇയറിലോ കൊറോണ കാരണം ടൂർ കിട്ടിയില്ല.. സെക്കൻഡ് ഇയറിൽ എന്ക്കിലും ടൂർ കിടു ആക്കണം എന്ന് എല്ലാരും പറഞ്ഞു.. ⛰️
ഏറെ നേരത്തെ ആലോചനക്ക് ശേഷം സ്ഥലം കൊടൈക്കനാൽ തിരഞ്ഞെടുത്തു..
ഏതു കാലിന്റെ ഇടയ്ക്കു ആണേലും എനിക്ക് ഒരുപോലെ ആയിരുന്നു.. ക്ലാസ്സ് കഴിഞ്ഞ് പുറത്തേക്കു ഞാൻ നടക്കുന്ന വഴിക്കു സ്റ്റാഫ് റൂമിൽ നിന്ന് ശ്രുതി ഇറങ്ങി വരുന്നത് ഞാൻ കണ്ടു..
' ശനിയാഴ്ച രാവിലെ പോയാൽ മതിയോ '
' മതി ' അത് പറയുമ്പോൾ എന്റെ മനം തുള്ളി കളിക്കുക ആയിരുന്നു ?
അവൾ തിരിച്ചു ക്ലാസ്സിലോട്ട് പോയി.. ബാഗ് എടുക്കാൻ ആയിരിക്കും..
കുറേ നാളുകൾ കൂടി ഞങ്ങൾ മിണ്ടുന്ന കണ്ടത് കൊണ്ടായിരിക്കും.. കുറേ കണ്ണുകൾ ഞങ്ങളെ തേടി എത്തിയത് ഞാൻ കണ്ടു ? അതിൽ നല്ല പരിചയം ഉള്ള രണ്ട് കണ്ണുകൾ.. ദൈവമേ അത് ആര്യ അല്ലേ.. അവൾ ചീറി പാഞ്ഞു എന്റെ അടുത്തു വന്നു.. ?
' എന്താ നിന്റെ ഉദ്ദേശം? '
' അച്ചു.. ഞാൻ നിന്നോട് രാവിലെ പറഞ്ഞതല്ലേ '?
' അവൾ എന്താ ഇപ്പോൾ പറഞ്ഞെ '
' ശെനിയാഴ്ച്ച പോവാം എന്ന് '
' അവൾ വരാമെന്ന് പറഞ്ഞോ '
' അതെ പറഞ്ഞു... '
അവൾ ഒരൽപ്പം നീരസം മുഖത്ത് വാരി വിതറി തിരിഞ്ഞു നടന്നു..?♂️
' നീ
💬 Comments
View all comments