Chapter Title : പരിണയ സിദ്ധാന്തം 4 [അണലി]
മരിയ ചേച്ചി കൂടെ പോയപ്പോൾ നോട്ടം പാടായി '
' അമ്മേടെ കാലു വേദന മാറിയോ '
' ഇടയ്ക്കു വരും '?
' ഇപ്പോഴും ആയുർവേദം തന്നെ വേണം എന്ന് പറഞ്ഞു പിടിവാശി ഉണ്ടോ '
' ഉണ്ട്.. ഉണ്ട് '
അവൾ പൂമുട്ടുകൾ പോലുള്ള പല്ലുകൾ കാട്ടി ചിരിച്ചു.. ദൈവമേ ഇത് വല്ല സ്വപ്നവും ആണോ ?
' ഷാരോൺ ചേച്ചിയും വാവയും എല്ലാരും വീട്ടിൽ ഉണ്ടോ... വാവക്ക് എന്നെ ഓർമ്മ കാണുവോ '
' കാണും.. നമ്മുടെ കല്യാണ ഫോട്ടോ കാണിച്ച് ചേച്ചി ഇടക്ക് ആരാ ഇതെന്ന് ചോദിക്കുമ്പോൾ പറയും '
' ഇന്ന് കാണാമല്ലോ '?
' കാണാം ' ഞാൻ അത് പറയുമ്പോഴും ഇവൾ എത്ര നല്ലപോലെ അഭിനയിക്കുന്നു എന്നായിരുന്നു എന്റെ മനസ്സിൽ..
' അച്ഛനും അമ്മയും എപ്പോഴേലും എന്റെ കാര്യം ചോദിക്കാറുണ്ടോ '
' എന്നും ' ഞാൻ ഒരു ചിരിയോടെ പറഞ്ഞു..?
ഞങ്ങൾ അമ്മാമ്മയുടെ അടുത്ത് എത്തി..
വീട്ടിൽ കേറിയപ്പോൾ തന്നെ അമ്മയുടെ ആങ്ങള ഞങ്ങളെ അകത്തോട്ടു ഷണിച്ചു..
അടുക്കളയിൽ ആയിരുന്ന പുള്ളിടെ വൈഫ് ആൻസി ആന്റിയും ഞങ്ങൾ വന്നെന്ന് അറിഞ്ഞു ഓടി വന്നു..?
' മോള് ഇപ്പോഴേലും ഇവിടെ ഒന്ന് വന്നല്ലോ ' ആൻസി ആന്റി ആണ് പറഞ്ഞത്
അവൾ അതിന് ഒരു പുഞ്ചിരി മാത്രം നൽകി..
' അമ്മാമ്മ കുറേ നേരമായി നിങ്ങളു വന്നോ വന്നോ എന്ന് ചോദിക്കുന്നു.. അവിടെ ചെന്നിട്ടു വാ ' ഒരു മുറി ചൂണ്ടി കാണിച്ച് ആന്റി പറഞ്ഞു..?
ഞങ്ങൾ അവിടെ ചെന്നപ്പോൾ അമ്മാമ്മ കട്ടിലിൽ ഉയർന്നു ഇരുന്നു.. ശ്രുതി അടുത്ത് ചെന്നപ്പോൾ അമ്മാമ്മ അവളെ കൈയിൽ പിടിച്ചു അടുത്ത് ഇരുത്തി ' കെട്ടു കഴിഞ്ഞ് ഇത്രയും നാള് കഴിഞ്ഞാണല്ലോ അവന് മോളെ ഇവിടെ വരെ ഒന്ന് കൊണ്ടുവരാൻ തോന്നിയത് '
' അമ്മാമ്മക്ക് എന്നെ കാണണം എന്ന് ഒന്ന് പറഞ്ഞാൽ ഞാൻ ഓടി വരത്തില്ലാരുന്നോ '?
' കഴിഞ്ഞ ദിവസം ഇവിടെ എന്റെ അനിയത്തിടെ മോളു വന്നു... ജെസ്സി, ഇവിടെ
💬 Comments
View all comments