Chapter Title : പരിണയ സിദ്ധാന്തം 4 [അണലി]
അടുത്ത ദിവസം കോളേജിൽ വന്നപ്പോൾ അവൾ നീല ജിമിക്കി ഇട്ടു കൊണ്ട് ആണ് വന്നത്.. എന്നെ കണ്ടപ്പോൾ ഒരു പുഞ്ചിരിയും കിട്ടി.. ?
' എന്റെ മോനെ... അവൾ ഇപ്പോൾ നിന്നെ നോക്കി അല്ലേ ചിരിച്ചു കാണിച്ചത് ' സാൻ ആയിരുന്നു അത്..
' എന്റെ ഭാര്യ എന്നെ അല്ലാതെ വേറെ ആരെ നോക്കിയാടാ ചിരിച്ചു കാണിക്കണ്ടത് ' ഞാൻ അവനെ തള്ളി മുന്നിൽ നിന്ന് മാറ്റി ചോദിച്ചു..?
' 100 രൂപ തന്നാൽ ഒരു രഹസ്യം പറയാം '
' എന്റെ പൊന്ന് ജോഷുവ... നീ എന്തിനാ ഈ രഹസ്യം പറയാൻ കാശു വാങ്ങുന്നത് ' ഞാൻ ചോദിച്ചു..
' നിങ്ങൾക്കു എന്തേലും ചെയ്യാൻ കഴിവ് ഉണ്ടേൽ അത് ഒരിക്കലും ഫ്രീ ആയിട്ട് ആർക്കും ചെയ്ത് കൊടുക്കല്ലെന്നു ഞങ്ങളുടെ ജോക്കർ അണ്ണൻ പറഞ്ഞിട്ടുണ്ട് '
' നിന്റെ കഴിവ് ഇതാണോ? '?
' അതെ രഹസ്യം ചോർത്തുന്നത് ആണ് എന്റെ കഴിവ് '
' കഴിഞ്ഞ തവണ 10 രൂപ ആരുന്നല്ലോ '
' വലിയ രഹസ്യം.. വലിയ തുക '
' ഞാൻ നൂറു രൂപ തരാം നീ കാര്യം പറ '
' ശ്രുതിയുടെ കോൺടാക്ട് ലിസ്റ്റിൽ നിന്റെ പേര് ഹസ്സ്ബൻഡ് എന്നാണ് സേവ് ചെയ്തേക്കുന്നത് '?
' സത്യം ആണോടാ '
' ഞാൻ കാശു വാങ്ങിയിട്ട് കള്ളം പറയില്ല '
അത് ഒരു 100 രൂപക്കുള്ള കാര്യം ഉണ്ടായിരുന്നു... ഞാൻ പേഴ്സ്സിൽ നിന്നും ഒരു നൂറു രൂപ എടുത്ത് അവനു നൽകി..?
ഞങ്ങൾ ക്ലാസ്സ് കഴിഞ്ഞ് വരുമ്പോൾ ആര്യയെ കണ്ടു...
' ടി ഞാൻ പറയാൻ പോവുന്ന കാര്യങ്ങൾ നീ ക്ഷമയോടെ കേൾക്കണം '
' പറയെടാ ചെക്കാ '?
' നമ്മുക്ക് ഇത് എല്ലാം ഇവിടെ വെച്ച് നിർത്താം '
' എന്തെല്ലാം '
' നമ്മൾ തമ്മിൽ എന്ത് ആരുന്നോ അതെല്ലാം ' ?
' നീ ചുമ്മാ തമാശ പറയാതെ ചെക്കാ ' അവളുടെ കണ്ണുകൾ നിറഞ്ഞ്
💬 Comments
View all comments