0%

Chapter Title : പതറുന്ന പവിത്രത 2 [Caraxes]

Author : kkstories Read All Parts 11.1K

ഒടുക്കത്തെ പണിയായിരുന്നു.. മനുഷ്യന് ഒന്നു നേരെ നിക്കാൻ പോലും സമയം ഉണ്ടായിരുന്നില്ല.”

“മ്മ്.. എനിക്കും…” സുരേഷ് ജിൻസിയുടെ മുഖതത്തേക്ക് ദിനേശൻ അറിയാതെ ഒരു കള്ളച്ചിരിയോടെ ഇടം കണ്ണിട്ട് നോക്കികൊണ്ട് പറഞ്ഞു. എന്നിട്ട് തുടർന്നു: “അല്ല? ഒന്നുമില്ലെങ്കിലും നിനക്ക് ഞാൻ വിളിച്ചാൽ ഒന്ന് ഫോൺ എടുത്തൂടെ? എപ്പോ വിളിച്ചാലും സ്വിച്ച് ഓഫ്‌ തന്നെ.. സ്വിച്ച് ഓഫ്..!”

“അതിന് ഫോൺ എന്റെകയ്യിൽ ഉണ്ടായിട്ട് വേണ്ടേ.. അതിന്റെ ഡിസ്പ്ലേ കേടായിട്ട് ഞാൻ ജംഗ്ഷനിലെ നമ്മുടെ ഷിഹാബിന്റെ കടയിൽ നന്നാകാൻ കൊടുത്തകണേയാണ്. ഹ്മ്മ്… അത് എന്തായാലും ഇന്ന് വൈകിട്ട് പോയിട്ട് വാങ്ങണം.” അത് പറഞ്ഞു കഴിഞ്ഞ ശേഷം തിണ്ണയിൽ ഇരുവരെയും മാറി മാറി നോക്കി നിൽക്കുന്ന ജിൻസിയെ ദിനേശൻ നോക്കി. “നീയിവിടെ എന്ത് നോക്കികൊണ്ട് ഇരിക്കുവാടി? പോയ്‌ ഭക്ഷണമെടുത്തു വെക്ക്!” അവൻ അവളുടെ അടുത്ത് ചെറുതായിയോന്ന് ഉച്ചയെടുത്തു.

ജിൻസി മറുതൊന്നും പറയാതെ അടുക്കളയിലേക്ക് പോയി.

“ടാ, എന്തിനാടാ അവളുടെ അടുത്ത് നീ ഇങ്ങനെ വെറുതെ ശബ്ദം ഉയർത്തുന്നത്.” സുരേഷ് ഒരു ഉപദേശം പോലെയത് പറഞ്ഞു.

“അവൾക്കതൊക്കെ ശീലമാണ്. അതുകൊണ്ട് നീ വെറുതെ ഓരോ വേദോപദേശങ്ങൾ പറയാണ്ട് വന്ന കാര്യം പറ..!”

സുരേഷ് ചുറ്റുമൊന്ന് കണ്ണോടിച്ചു. എന്നിട്ട് പതുക്കെ തിണ്ണയുടെ അരികിലേക്ക് നീങ്ങിയിരുന്ന്, ശബ്ദം താഴ്ത്തി പറഞ്ഞു: “ടാ… നീ അന്ന് പറഞ്ഞ ആ സജീവന്റെ കാര്യം… അവന്റെ ട്രാൻസ്ഫർ ഓർഡർ ഏതാണ്ടുമൊക്കെ റെഡിയായിട്ടുണ്ട്.”

അത് കേട്ടതും ദിനേശന്റെ കണ്ണുകൾ പ്രകാശിച്ചു. ‘ഹോ! അങ്ങനെ അവസാനം!’ അവൻ മനസ്സിൽ മന്ത്രിച്ചു.

അത് കേട്ട് ഉത്സാഹഭരിതനായ ദിനേശന്റെ ഉറക്കച്ചടവൊക്കെ മാറി കസേരയിൽ അവൻ നേരെ നിവർന്നിരുന്നു.

💬 Comments

View all comments