Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.11 [Malini Krishnan]
നീ വേണ്ടേ അവളെ നോക്കാനും കൂടെ നിൽക്കാനും. മോൾ പറ, ശെരിക്കും എങ്ങോട്ടാ പോവുന്നത്" അച്ഛൻ ചോദിച്ചു. അച്ഛന്റെ സ്നേഹത്തോടെ ഉള്ള ആ വാക്കുകൾ അവളുടെ മനസ്സിന്റെ ഭാരം കൂട്ടി. കാളിദാസൻ തന്റെ മോളെ അടുത്തേക്ക് വിളിച്ചു ഇരുത്തി.
"മോൾ അച്ഛനോട് പറ..." അയാൾ അവളെ കൂടുതൽ കാര്യങ്ങൾ അറിയാനായി നിർബന്ധിച്ചു തുടങ്ങി. തുടക്കം മുതൽ ഒടുക്കം വരെ ഉള്ള എല്ലാ സത്യങ്ങളും പറയണം എന്ന് അവൾക്ക് ഉണ്ടായിരുനെകിലും റാഷിക കാരണം ആണ് പ്രേശ്നങ്ങൾ ഉണ്ടായത് എന്ന രീതിയിൽ കാര്യങ്ങൾ ആവണ്ട എന്ന് കരുതി അവൾ മിണ്ടിയില്ല.
"അച്ഛാ ഞാൻ ഒന്ന് അവനെ കാണാൻ..." ആഷിക പറഞ്ഞു. കണ്ണട ചെറുതായി മുകളിലേക്ക് ആക്കിവെച്ച ശേഷം അയാൾ മൂക്കിന്റെ മുകൾ ഭാഗത്തായി കൈ വെച്ചു. ആഷിക സോഫയിൽ നിന്നും താഴത്തേക്ക് ഇറങ്ങി ആയാലും കാലിന്റെ തൊട്ടപ്പുറത് മുട്ട് കുത്തി ഇരുന്നു.
"അച്ഛാ... ഞാൻ ആരെയും സങ്കടപ്പെടുത്താണോ, എന്റെ ദേഷ്യം തീർക്കാനോ വേണ്ടിയൊന്നും ചെയുന്നത് അല്ല. നിങ്ങൾ എല്ലാവരും എന്നെ ഒന്ന് വിശ്വസിച്ച മാത്രം മതി" കരച്ചിലിന്റെ അറ്റത് എത്തിയ അവൾ പറഞ്ഞു.
"മോൾ ഇനി അവനെ കാണരുത്. അതിന് വേണ്ടി ഒന്ന് ശ്രേമിക്കാൻ പോലും നിൽക്കരുത്. ഈ കാര്യത്തിൽ മോൾ അച്ഛന് ഒരു ഉറപ്പ് തരുന്നത് വരെ വീടിന്റെ പുറത്തും ഇറങ്ങേണ്ട" അച്ഛൻ പറഞ്ഞു. എന്തൊക്കെ പ്രേശ്നങ്ങൾ സംഭവിച്ചാലും ഇങ്ങനെ ഒരു നിയന്ത്രണം തനിക്ക് മേൽ വരും എന്ന് ആഷിക ഒരിക്കലും വിചാരിച്ചില്ല. അച്ഛനെ എതിർത്ത് സംസാരിക്കാൻ നിൽക്കാതെ അവൾ അതിന് സമ്മതം അറിയിച്ചു.
"മോൾ പഠിച്ചതായിട്ട് ബന്ധം
💬 Comments
View all comments