Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.11 [Malini Krishnan]
ഒന്നും ഇല്ല എന്നറിയാം... ഓഫീസിലെ കുറച്ച് പണികൾ ഞാൻ നിനക്ക് തരാം, അതും ചെയ്ത് മോൾ ഇവിടെ തന്നെ ഇരുന്ന മതി" എന്നും പറഞ്ഞ് അച്ഛൻ അവളുടെ അടുത്ത് നിന്നും എഴുനേറ്റ് പോയി. കണ്ണുകൾ അടച്ച് തന്റെ ഹാൻഡ് ബാഗ് മാരോട് അടുപ്പിച്ച് ആഷിക ആ സോഫയിലേക്ക് ചാരി ഇരുന്നു.
"മോൾക് ഞങ്ങളോടൊക്കെ സ്നേഹം ഉണ്ടെകിൽ, അച്ഛൻ പറയുന്നത് കേൾക്കണം. പുറത്തുള്ള ഏതോ ഒരുത്തൻ കാരണം ഈ വീട്ടിൽ ഉള്ള എല്ലാവരും വേറെ വേറെ ആയി ഇരിക്കുന്നത് ഞാൻ കാണരുത്.
ഒറ്റക് തീരുമാനം എടുക്കാൻ ഉള്ള പക്വത ഒക്കെ നിനക്ക് ഉണ്ട് എന്ന് എനിക്ക് അറിയാം... ഇത് അമ്മയുടെ ഒരു അപേക്ഷയായി മാത്രം കണ്ട മതി" അമ്മ അവളോട് പറഞ്ഞു. വീട്ടിലെ എല്ലാരും തന്നോട് ഇത് നിർത്താനായി ആവിശ്യപ്പെട്ട് കഴിഞ്ഞിരിക്കുന്നു.
കലങ്ങിയ കണ്ണുകളുമായി അവൾ റൂമിലേക്ക് നടന്നു, അതെ സമയം തന്നെ ആയിരുന്നു റാഷിക റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ തീരുമാനിച്ചത്, പക്ഷെ ആഷികയെ കണ്ടതും കനത്തിൽ അവൾ ആ വാതിൽ കൊട്ടി അടച്ചു. കുറച്ച് ദിവസമായിട്ടുള്ള സ്ഥിരം കാഴ്ച്ച ആയത് കൊണ്ടുതന്നെ ഇപ്പൊ അതൊന്നും അവളെ ബാധികാതെ ആയി.
ബെഡിൽ കേറി ഇരുന്ന് മുട്ടുകാൽ തന്നിലേക് അടുപ്പിച്ച് ശേഷം അതിൽ തല ചായിച്ച് ഇരുന്നു. അപ്പോഴായിരുന്നു അവൾക് ഹൃതികിന്ടെ കാൾ വന്നത്
ഹൃതിക് : എവിടെയാടി, ഇറങ്ങിയില്ലേ ഇതുവരെ
ആഷിക : ഇല്ല
ഹൃതിക് : നീ അല്ലേടി റാാാാവിലേ തന്നെ ഇറങ്ങും എന്നൊക്കെ എന്നോട് പറഞ്ഞത്. അത് പോട്ടേ, എപ്പോ ഇറങ്ങും.
ആഷിക രാവിലെ
💬 Comments
View all comments