0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.11 [Malini Krishnan]

Author : Malini Krishnan Read All Parts 655

തയ്യാറായി ആഷിക നിന്നു. ബ്രേക്ഫാസ്റ് കഴിക്കാനായി പോയപ്പോ എല്ലാവരും അവൾക്ക് മുന്നേ കഴിച്ച് പോയിരുന്നു, ഒറ്റക് ഇരുന്ന് കഴിച്ചതിന് ശേഷം പുറത്ത് പോവുന്ന കാര്യം ആരോടെങ്കിലും പറയാനായി അവൾ ആ വീട്ടിലൂടെ ഒന്ന് കണ്ണോടിച്ചു പക്ഷെ ആരെയും കണ്ടില്ല, പുറത്തേക്ക് പോകാൻ തുടങ്ങി.

"എങ്ങോട്ടാ മോളെ പോവുന്നത്..." പുറകിൽ നിന്നും ഒരു കട്ടി ശബ്ദത്തിൽ ഒരു ചോദ്യം വന്നു, അത് അവളുടെ അച്ഛൻ ആയിരുന്നു.

"അത് അച്ഛാ... കുറച്ച് സാധങ്ങൾ ഒക്കെ വാങ്ങാൻ ഉണ്ടായിരുന്നു" അവൾ തല താഴ്ത്തി കൊണ്ട് പറഞ്ഞു.

"എന്താ വേണ്ടത് എന്ന് വെച്ച ലിസ്റ്റ് തന്ന മതി, മഞ്ജു (വീട്ടിലെ സഹായത്തിന് നിൽക്കുന്ന ആൾ) പോയി വാങ്ങി കൊടുവന്നോളും"

"അത് സാരമില്ല അച്ഛാ, ഞാൻ തന്നെ..."

"നീ പോവണ്ട എന്നാണ് ഞാൻ പറഞ്ഞത്" അച്ഛൻ തറപ്പിച്ചു പറഞ്ഞു.

"അല്ല... സാധനം വാങ്ങുന്നതിന് ഒപ്പം ഫ്രണ്ട്സിനെ കൂടി ഒന്ന് കാണാമായിരുന്നു" അവൾ പുറത്ത് പോവാൻ ഒരു അനുമതി എന്നോളം പറഞ്ഞു.

"ഏത്‌ ഫ്രണ്ട്... ഇങ്ങോട്ട് വരാൻ പറ എന്ന. ഇങ്ങോട്ട് ആരോടും കേറി വരണ്ട എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ലല്ലോ അല്ലെ" അച്ഛൻ ചോദിച്ചു. അല്പനേരം ഒന്നും പറയാതെ അവൾ അവിടെ തന്നെ, ഉള്ളിൽ വല്ലാത്തൊരു ഭാരം അവൾക്ക് അനുഭവപ്പെട്ടു.

"എന്തിനാ അച്ഛാ എന്നോട് എപ്പോഴും ഇങ്ങനെ ചെയ്യുന്നത്. ഞാനും നിങ്ങളുടെ മോൾ തന്നെ അല്ലെ..." ചെറിയ ഒരു എങ്ങളോട് കൂടി അവൾ ചോദിച്ചു.

"ആണോ... എന്റെ മക്കൾ ഇങ്ങനെ ഒക്കെ ചെയ്യും എന്ന് എനിക്ക് തോന്നുന്നില്ല. നിന്റെ കൂടെ തന്നെ ഉണ്ടായിരുന്നവൾ അല്ലെ റാഷി,

💬 Comments

View all comments