0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.11 [Malini Krishnan]

Author : Malini Krishnan Read All Parts 654

മാറി.

അല്പം നേരം ഫോണിൽ സംസാരിച്ച് ഇരുന്നതിന് ശേഷം...

ഹൃതിക് : എത്രയായാടി നിന്നെ ഒന്ന് കണ്ടിട്ട്. അന്ന് അവിടെ കൊണ്ടാക്കിയപ്പോ കണ്ടതാ, ഏതാണ്ട് ഒരു മാസം ആയി. ഇന്ന് വീട്ടിൽ എല്ലാരും സംസാരിച്ച് കൊണ്ടിരുന്നപ്പോ പെട്ടന് നിന്നെ ഓര്മ വന്നു.

ആഷിക : എന്താണാവോ ഇപ്പൊ എന്നെ ഓർക്കാൻ മാത്രം പറഞ്ഞത്

ഹൃതിക് : വീട്ടിൽ എല്ലാരും ഇങ്ങനെ ചേട്ടന്റെ കല്യാണ കാര്യം ഒക്കെ പറഞ്ഞ് ഇരിക്കുക ആയിരുന്നോ, ആദ്യം ഞാൻ കരുതി എന്റെ കല്യാണ കാര്യം ആണ് എന്നായിരുന്നു, അപ്പൊ...

ആഷിക : അപ്പൊ നീ എന്തിനാ എന്നെ ആലോചിച്ചത്... ഹ്മ്മ്

ഹൃതിക് : അല്ല... ഹി. അത് വിട്, നിന്നെ എപ്പോഴാ ഒന്ന് കാണാൻ പട്ട

ആഷിക : നാളെ തന്നെ കണ്ടേക്കാം, ഇനിയിപ്പോ എന്നെ കാണാൻ പറ്റാത്തോണ്ട് നിനക്ക് ഒന്നും പറ്റണ്ട. രാവിലെ വീട്ടിന് ഇറങ്ങുമ്പോ പറയാം ഞാൻ. നീ ഈ ഭാഗത്തേക്ക് ഒന്ന് വരാൻ നിക്കണ്ട, ഞാൻ സ്ഥലം പറയാം

ഹൃതിക് : അങ്ങനെ ആയിക്കോട്ടെ എന്ന. അപ്പൊ നാളെ കാണാം. ഗുഡ് നൈറ്റ്‌

എന്നും പറഞ്ഞ് അവർ ഫോൺ വെച്ചു. ഒരു ദിവസം മുഴുവൻ മടുപ്പായിരുന്ന അവൾക്ക് ഉണ്ടായിരുന്ന ഏകാശ്വാസമായ അവന്റെ ഫോൺ കാലും അവസാനിച്ചു, നാളെ ഇനി അവനെ കാണാലോ എന്നോർത്ത് ആഷിക ജന്നലിൽ തല ചായിച്ച് പുറത്തേക്ക് നോക്കി നിന്നു.

അടുത്ത ദിവസം രാവിലെ തന്നെ കുളിച്ച് ഒരുങ്ങി കണ്ണാടിയുടെ മുന്നിൽ നിന്ന് ഒരു ചെറിയ പൊട്ടും തൊട്ട് പതിവിലും വിപരീതമായി ചുരിദാർ എല്ലാം ഇട്ട്

💬 Comments

View all comments