0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.11 [Malini Krishnan]

Author : Malini Krishnan Read All Parts 649

ഇതാ അടുത്തത്. അല്ല ഈ ഹൃതിക് എന്ന് പറയുന്ന പയ്യൻ റാഷികയുടെ കൂട്ടുകാരൻ ആണ് എന്നല്ലേ നീ പറഞ്ഞത്" കട്ടിൽ കിടന്ന് കൊണ്ട് അവരുടെ അച്ഛനായ കാളിദാസൻ അവരുടെ അമ്മയായ പദ്മിനിയോട് ചോദിച്ചു.

"എനിക്ക് ആഷി മോൾ പറയുന്നത് ഒക്കെ വിശ്വസിക്കണം എന്നുണ്ട്, പക്ഷെ..." പദ്മിനി പറഞ്ഞു.

"റാഷിക പറഞ്ഞത് ശെരിയാ. ആഷികയുമായി ഇനി ഒരു പ്രെശ്നം വേണ്ട എന്ന് കരുതോ നമ്മൾ ഒന്നും പറയാതെ ഇരുന്ന, എനിക്ക് എന്റെ രണ്ട് മക്കളെയും നഷ്ടപ്പെടും"

അവരുടെ അമ്മക്ക് ഹൃതിക്കിന് അറിയുന്നത് റാഷികയുടെ കൂട്ടുകാരൻ ആയിട്ടായിരുന്നു, ആ ഒരു കേട്ടറിവുമായി അച്ഛനും. പിന്നീട് അങ്ങോട്ട് ഉള്ള സംസാരത്തിലും ആഷികയുടെ ഭാഗം ആരും തന്നെ വിശ്വസിച്ചില്ല, അവൾ റാഷികയെ പറ്റിക്കുക ആയിരുന്നു എന്ന് തന്നെ എല്ലാവരും കരുതി, പക്ഷെ അതൊന്നും പുറത്ത് കാണിച്ചില്ല. എല്ലാവരും ഉള്ള് കൊണ്ട് ആഷികക്ക് നേരെ തിരിഞ്ഞെങ്കിലും, വീണ്ടും പഴയത് പോലെ ആകാതിരിക്കാൻ മാത്രം ആരും ആരുടേയും ഭാഗം പിടിക്കാതെ ഇരുന്നു.

(ഹൃതിക്...)

ഹൃതിക് ഇപ്പൊ അവളെ കണ്ടിട്ട് ആഴ്ചകൾ ആയി. മെസ്സേജ് അയക്കലും ഫോൺ വിളികളിലേക്കും മാത്രമായി എല്ലാം ഒതുങ്ങി. ആഷിക ഹൃതിക്കിന് വിളിച്ച് വിതുമ്പി കൊണ്ട് കാര്യങ്ങൾ എല്ലാം പറഞ്ഞു, നിസഹായനായി അവൻ എല്ലാം കേട്ട് അവിടെ ഇരുന്നു. അവളെ ഒന്ന് ആശ്വസിപ്പിക്കാനായി തിരിച്ച് എന്ത് പറയണം എന്നുപോലും അറിയാതെ എല്ലാം കേട്ടിരുന്നു.

"ഒന്നും ഇല്ലടി. പെട്ടന് എല്ലാം കേട്ടപ്പോ ഉള്ള ദേഷ്യം ആയിരിക്കും അല്ലാതെ വേറെ ഒന്നും ഉണ്ടാവില്ല... നീ വെറുതെ ഇരുന്ന് ഇങ്ങനെ കരയല്ലേ, ഞാൻ ദേ അച്ഛനെ കൂട്ടാൻ

💬 Comments

View all comments