0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.11 [Malini Krishnan]

Author : Malini Krishnan Read All Parts 652

ഒരു ചാർ കസേരയും വാങ്ങി, അതിൽ ചായയും കുടിച്ച് പാത്രമാവും വായിച്ച് ഉമ്മറത്ത് ഇരുന്ന മതി" ചേട്ടൻ പറഞ്ഞു. അത് കേട്ട് എല്ലാവരും ചിരിക്കാൻ തുടങ്ങി. അപ്പോഴും ഹൃതികിന്റെ മുഖത്ത് മാത്രം ഭാവമാറ്റം ഒന്നും വന്നില്ല. അതാണെകിൽ എല്ലാവരുടെയും ശ്രേദ്ധയിൽ പെടുകയും ചെയ്തു.

"എന്ത് പറ്റിയെടാ ഹൃതിക്കെ, മുഖത്ത് ഒരു സന്തോഷ കുറവ്" അച്ഛൻ ചോദിച്ചു.

"ഏയ്‌ ഒന്നുല. ഞാൻ ഇങ്ങനെ പെട്ടിയും സാധനങ്ങളും എടുത്ത് വെക്കുന്നതിന്റെ തിരക്കിൽ ആയിപോയി..." എന്നും പറഞ്ഞ് ഹൃതിക് വണ്ടിയിൽ നിന്നും പെട്ടികളുമായി വീട്ടിലേക്ക് കേറി.

"ഇവൻ ഇപ്പോഴും ജോലി പോയതിന്റെ സങ്കടം ഉണ്ടോ..." അച്ഛൻ ചോദിച്ചു.

"അഹ്, മുഴുവനായി അത് അങ്ങോട്ട് വിട്ട് പോയിട്ടില്ല" അമ്മ പറഞ്ഞു.

"അവന് കിട്ടുന്ന ശമ്പളത്തിന്റെ നല്ല ഒരു ഭാഗം അവന്റെ തന്നെ ലോൺ അടക്കണം. പുനെയിൽ ഉണ്ടായിരുന്ന സമയത്ത് വീട്ടിലേക്ക് തന്നോണ്ടിരുന്ന അത്ര പൈസ ഇപ്പൊ വീട്ടിലേക്ക് തരാൻ പറ്റുന്നില്ല, ചില്ലപോ അതിന്റെ ഒക്കെ ആയിരിക്കും" ചേട്ടൻ മറുപടി കൊടുത്തു.

"ശെടാ... ഞാൻ ഇപ്പൊ എന്ത് ചെയ്‌താൽ ആണ് ഇതൊന്ന് ശെരിയാവ. അവന് വേണ്ടി കുറച്ച് ചോക്ലേറ്റും സാധനങ്ങളും ഒക്കെ കൊണ്ടുവന്നിട്ടുണ്ട്. അതൊക്കെ കൊടുത്ത ചിലപ്പോ റെഡി ആവും അല്ലെ" അച്ഛൻ ചോദിച്ചു. അത് കേട്ടതും അമ്മയും ചേട്ടനും പരസ്പരം നോക്കി ചിരിച്ചു.

"നിങ്ങൾ എന്താ ഏട്ടാ ഈ വിചാരിച്ച് വെച്ചിരിക്കുന്നത്, അവൻ നിങ്ങൾ പണ്ട് കണ്ട സ്കൂൾ പയ്യൻ ഒന്നും അല്ല ഇതൊക്കെ ആയിട്ട് ചെല്ലുമ്പോഴേക്കും അത് വെച്ച് സന്തോഷിക്കാൻ" ചിരിച്ചു കൊണ്ട് അമ്മ പറഞ്ഞു.

"ആന്നെ. അവന്റെ കാര്യങ്ങൾ എല്ലാം

💬 Comments

View all comments