0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.12 [Malini Krishnan]

Author : Malini Krishnan Read All Parts 673

അതൊരു ഞെട്ടലോട് കൂടി കേട്ട് നിന്നു.

"എന്നെ നാട് കടത്താൻ പോവുക ആണ് അല്ലെ അച്ഛൻ" അവൾ ചോദിച്ചു.

"എന്റെ രണ്ട് മക്കളും അടി ഉണ്ടാകാതെ ഇരിക്കണം എങ്കിൽ രണ്ടാളും മാറി നിൽക്കണം"

"എന്ന പിന്നെ അവളെ ദുബായിലേക്ക് കൊണ്ട് പോയ പോരെ, എല്ലാത്തിനും എന്നെ എന്തിനാ എന്തിനാ ബലിയാട് ആകുന്നത്"

"ഞാൻ നിന്നോട് വരാൻ പറഞ്ഞു നീ വരണം അത്ര തന്നെ"

"എന്തിനാ അച്ഛാ... എനിക്ക് അറിയില്ല ബിസിനസ്. അച്ഛൻ എന്നോട് വീട്ടിൽ ഇരുന്ന് ചെയ്യാൻ പറയുന്ന പണി ഒന്നും എനിക്ക് മനസ്സിലാവുന്നില്ല, എനിക്ക് ഇതൊന്നും ഇഷ്ടവും അല്ല" കണ്ണുകൾ നിറഞ്ഞ് ഇപ്പൊ കരയും എന്ന ഒരു അവസ്ഥയിൽ നിന്ന് ആഷിക പറഞ്ഞു.

"അതിനെ പറ്റി ഒന്നും മോൾ പേടിക്കണ്ട, എല്ലാ സഹായത്തിനും കൂടെ ആൾകാർ കാണും അവിടെ..."

"എന്ന പിന്നെ അവരെ കൊണ്ട് ചെയ്യിപ്പിച്ച പോരെ... ശെരിക്കും എന്നെയും റാഷികയെയും മാറ്റി നിർത്താൻ ആണോ അതോ എന്നെയും ഹൃതിക്കിനെയും അകറ്റാൻ ആണോ അച്ഛൻ എന്നെ തന്നെ ദുബായിലേക്ക് കൊണ്ടുപോവുന്നത്. വീട്ടിൽ നിന്നും ഇങ്ങോട്ടും പോവരുത്, അവനെ മറക്കണം, അതൊന്നും ഇതുവരെ നടക്കാത്തത് കൊണ്ടാണോ അച്ഛൻ..."

"അങ്ങനെ ആണെകിൽ നിന്റെ ഫോൺ ആദ്യം തന്നെ ഞാൻ വാങ്ങി വക്കിലായിരുന്നോ. നിങ്ങൾ അതിലൂടെ സംസാരിക്കും എന്നുള്ള കാര്യം ഒക്കെ എനിക്ക് അറിയില്ലേ" കാളിദാസൻ ചോദിച്ചു.

"അതല്ല ദുബായ് പോയി കുറച്ച് ദിവസം കഴിഞ്ഞ അവൻ നിന്നെ മറന്ന് പോവും എന്ന് മോൾക് പേടി ഉണ്ടോ"

"അങ്ങനെ കുറച്ച് ദൂരത്തിൽ ആയിപോയി എന്നുകരുതി ഞങ്ങൾക്ക് ഒന്നും സംഭവിക്കാൻ ഒന്നും

💬 Comments

View all comments