0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.12 [Malini Krishnan]

Author : Malini Krishnan Read All Parts 675

ആണെകിലും നീ ഇവിടെ ഉണ്ട്, നിനക്ക് ഒരു ആവിശ്യം വന്നാലും ഏതാണ് ഞാൻ അടുത്ത് ഉണ്ടായിരുന്നാലോ

ആഷിക : നീ എന്നോട് പോവരുത് എന്ന പറയരുത്. കുറച്ച് ദൂരം ഒന്നും നമ്മളെ ബാധിക്കില്ല എന്ന് എനിക്ക് അച്ഛനെ കാണിക്കണം, ഞാനും അച്ഛനും മാത്രമായി കുറച്ച് കാലം നിന്ന് കഴിഞ്ഞ ചിലപ്പോ... ചിലപ്പോ അച്ഛൻ ഞാൻ പറയുന്നത് മനസ്സിലാക്കി എന്നിരിക്കും. പ്ലീസ് നീ പോവണ്ട എന്ന് പറയരുത്, നീ പറയുന്നത് കേൾക്കാതെ ഞാൻ പോയി എന്ന് എനിക്കും നിനക്കും തോന്നരുത്

ഹൃതിക് : നീ എല്ലാം തീരുമാനിച്ച സ്ഥിതിക്ക് ഇനി ഞാൻ എന്ത് പറയാൻ ആണ്

ആഷിക : അങ്ങനെ പറയല്ലേ ഡാ. എന്തോ എനിക്ക് വേണ്ടി സമ്മതിക്കുന്നത് പോലെ ഉണ്ട്. ദുബായ് എന്ന് പറഞ്ഞ ആർക്കും വരാൻ പറ്റാത്ത നാട് ഒന്നും അല്ലാലോ. നിനക്ക് അങ്ങോട്ടേക്ക് വരാം എനിക്ക് ഇങ്ങോട്ടേക്ക് വരാം

ഹൃതിക് : എന്ന പിന്നെ പോയിട്ട് വാ... പോവുന്നത് മുന്നേ കാണാൻ വല്ല വഴിയും ഉണ്ടോ

ആഷിക : മറ്റന്നാൾ രാവിലെ ഐര്പോര്ട്ടിലേക്ക് വായോ. വന്ന സംസാരിക്കാൻ ഒന്നും നിൽക്കണ്ട, ദൂരത്ത് നിന്നും കണ്ടിട്ട് പോവാം

അവളുടെ മറുപടി ഇഷ്ടപ്പെടാതെ ഹൃതിക് അൽപ്പ നേരം മിണ്ടാതെ ഇരുന്നു. ആഷിക തന്റെ ഇഷ്ടക്കേട് അറിയണ്ട എന്നുകരുതി അവളുടെ തീരുമാനത്തിൽ സന്തോഷം എന്നപോലെ അവൻ സമ്മതിച്ചു. ഫോൺ കട്ട് ചെയ്ത ശേഷം അവൻ അത് ദൂരത്തേക്ക് വലിച്ചെറിഞ്ഞു. അവളോട് ഉള്ള ദേഷ്യം ഉള്ളിൽ തന്നെ തിങ്ങി നിറഞ്ഞു, ആരോടും അത് കാണിക്കാനും നിന്നില്ല. മഴക്കാർ കൂടിനിന്ന ആ

💬 Comments

View all comments