0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.12 [Malini Krishnan]

Author : Malini Krishnan Read All Parts 677

ഇങ്ങനെ ദേഷ്യം പിടിച്ച് നടന്നിട്ട് കാര്യം ഉണ്ടോ ഇപ്പൊ ? അല്ല എയർപോർട്ടിൽ പോയിട്ട് എന്തായി, അവളുടെ ആ തന്ത കൂടെ ഉള്ളത് കൊണ്ട് ഒന്നും മിണ്ടാൻ പറ്റിട്ട് ഉണ്ടാവില്ല അല്ലെ" സമീർ ചോദിച്ചു.

"അതിന് ആർ പോയി അവളെ കാണാൻ"

"നീ എന്തൊരു മൈരൻ ആട. നീ അവളുടെ ഭാഗത് നിന്ന് കൊണ്ട് ഒന്ന് ചിന്തിക്കണ്ടേ, ഇനിയിപ്പോ ആ പേരിൽ നിങ്ങൾ തമ്മിൽ വേറെ അടി ആയിട്ട് ഉണ്ടാവുമാലോ"

"അവൾ വിളിച്ചപ്പോ ഞാൻ പറഞ്ഞു വന്നിട്ട് ഉണ്ടായിരുന്നു, നിന്നെ കൂറേ തിരഞ്ഞു കണ്ടില്ല, ഫോൺ വിളിച്ചിട്ട് കിട്ടിയതും ഇല്ല. അവൾ എന്റെ ഭാര്യ അല്ലെ, ഞാൻ പറയുന്നതിനോട് കുറച്ച് വില കാണിക്കണ്ടേ. അവൾ പറയും, അവൾ ചെയ്യും, ഞാൻ എല്ലാം മിണ്ടാതെ തലയാട്ടി സമ്മതിക്കാനോ. ഇവിടെ വെച്ച് ചെയ്യാൻ പറ്റാത്ത എന്താണ് അവൾക്ക് അവിടെ പോയി ചെയ്യാൻ പോവുന്നത്" ദേഷ്യത്തിൽ ഹൃതിക് പറഞ്ഞു.

"നിന്നോട് പറഞ്ഞിട്ട് കാര്യമില്ല. ഞാനേ വീട്ടിൽ പോവട്ടെ, ഇപ്പൊ ഇറങ്ങിയ രാത്രി റോഡിൽ ഒരു മനുഷ്യ കുഞ്ഞ് പോലും ഉണ്ടാവില്ല, വേഗം വീട്ടിൽ എത്താം" അവിടെ ഉണ്ടായിരുന്ന ഫയലുകളും ലാപ്ടോപ്പും എടുത്ത് ഒരു ബാഗിൽ ഇട്ട ശേഷം സമീർ പറഞ്ഞു.

"ഈ മഴയതോ... നീ ഇന്ന് പോണ്ടാ, എന്റെ വീട്ടിൽ നിക്ക്. നാളെ രാവിലെ പോവാം" ഹൃതിക് പറഞ്ഞു.

"നിനക്ക് വെറുതെ അത് പറഞ്ഞ മതി. അവിടെ ഉള്ള പണികൾ ഒക്കെ പിന്നെ ആർ നോക്കും, അതൊക്കെ ചെയ്യാൻ വേണ്ടി ജോലിക്ക് എടുത്ത ഒരു തെണ്ടി ആണെകിൽ ഭാര്യ ദുബായ് പോയി

💬 Comments

View all comments