0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.12 [Malini Krishnan]

Author : Malini Krishnan Read All Parts 679

കേറിയ വണ്ടി അപ്പൊ തന്നെ ബ്രേക്ക് ഇട്ടു, ആ വണ്ടിയി പിടിക്കാതെ ഇരിക്കാൻ വേണ്ടി സമീറും ബ്രേക്ക് ഇട്ടു. മഴ വെള്ളത്താൽ മൂടി കെട്ടിയ ആ വഴിയിൽ ആ ടൈറുകൾക്ക് നിയന്ത്രണം കിട്ടിയില്ല, സമീറിന്റെ വണ്ടി സ്കിഡ് ആയി പക്ഷെ എങ്ങനെയൊക്കെയോ അവൻ വീഴാതെ പിടിച്ച് നിന്നു. എങ്ങനെയോ വീഴാതെ രക്ഷപെട്ടതിന്റെ ആശ്വാസം അവന്റെ മുഖത്ത് വ്യക്തമായിരുന്നു. ദേഷ്യത്തിൽ വണ്ടിയിൽ നിന്നും ചാവിയും ഊറി എടുത്ത ശേഷം മുന്നിൽ ഉള്ള വണ്ടിയുടെ അടുത്തേക്ക് നടന്നു.

"ആരെ കൊല്ലാനായിട്ട് ആട മൈരേ ഈ പാതിരാത്രി കെട്ടി എടുത്തത്" സമീർ ചോദിച്ചു. ആ വണ്ടി ഓടിച്ച ആൾ ഹെൽമെറ്റ് ഊറി, നനഞ്ഞ് മുടികളായി അയാൾ തിരിഞ്ഞു, അത് ശ്രീഹരി ആയിരുന്നു.

"ഡാ നീയോ. എന്ത് തോന്നിവാസം ആട ഈ കാണിച്ച് കൂട്ടുന്നത്" സമീർ ചോദിച്ചു.

"നീ ഏതാടാ വിളിച്ചിട്ട് ഫോൺ എടുക്കാത്തത്, കണ്ടില്ല അറിഞ്ഞില്ല എന്നും പറഞ്ഞ് ഒഴിഞ്ഞ് മാറാൻ ആണ് ഉദ്ദേശം എങ്കിൽ..." ശ്രീഹരി ഒരു ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞു. എപ്പോ കണ്ടാലും സർ എന്നും വിളിച്ച് ബഹുമാനത്തോടെ സംസാരിക്കുന്നവൻ ഇപ്പൊ എടാ പോടാ എന്നൊക്കെ വിളിക്കുന്നു, അപ്പൊ കാര്യമായിട്ട് എന്തോ പ്രെശ്നം ഉണ്ട് എന്ന് സമീറിന് മനസ്സിലായി.

"ഞാൻ തിരക്കിൽ ആയിരുന്നു. പിന്നെ നമ്മൾ തമ്മിൽ ഉള്ള ബിസിനസ് ഒക്കെ കഴിഞ്ഞാലോ, അത്ര അത്യാവശ്യം ഉള്ള കോളും ആയിരിക്കില്ല എന്ന് തോന്നി" സമീർ മറുപടി കൊടുത്തു.

"അപ്പൊ നീ അറിഞ്ഞു... എനിക്ക് എന്തായാലും നിന്നോട് ഇപ്പൊ സംസാരിക്കണം" ശ്രീഹരി പറഞ്ഞു.

"ഇപ്പഴോ, ഈ മഴയതോ... നീ പോയി

💬 Comments

View all comments